‘മലപ്പുറത്തെ തുടര്‍ച്ചയായി അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല’; മുഖ്യമന്ത്രിക്കെതിരെ കേരള മുസ്ലിം ജമാഅത്ത്
മലപ്പുറം ജില്ലയെ പ്രശ്‌നവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് മുഖ്യമന്ത്രി ഉള്‍പ്പടെ ഉള്ളവര്‍ പിന്മാറണം എന്ന് കേരള മുസ്ലിം ജമാഅത്ത്. കരിപ്പൂരുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന സ്വര്‍ണക്കടത്തും പണമിടപാടും ഒരു ജില്ലക്ക് മേല്‍ ആരോപിക്കപ്പെടുന്നത് ഖേദകരമാണ് മുസ്ലിം ജമാഅത്ത് പ്രസ്താവനയിലൂടെ പറഞ്ഞു. ഒരു ജില്ലയെ പത്ര സമ്മേളനങ്ങളിലും അഭിമുഖങ്ങളിലും തുടര്‍ച്ചയായ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രിയുടെ വിശേഷണം മനുഷ്യത്വ വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കാനും കേരള മുസ്ലിം ജമാഅത് ആഹ്വനം ചെയ്തു. (Kerala Muslim Jamaath against cm pinarayi vijayan)
മലപ്പുറത്തെ സ്വര്‍ണക്കടത്തും ഹവാലയും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. 5 വര്‍ഷത്തിനിടെ ജില്ലയില്‍ പിടികൂടിയത് 150 കിലോ സ്വര്‍ണവും 123 കോടി രൂപയുമാണ്. മുസ്ലിം തീവ്രവാദികള്‍ക്കെതിരായ നടപടി മുസ്ലിം സമുദായത്തിനെതിരെന്ന് പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ മുസ്ലീം ലീഗ് ഉള്‍പ്പെടെ രംഗത്തെത്തി.
ആര്‍എസ്എസിനെയും ബിജെപിയെയും പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. മുഖ്യമന്ത്രിയുടേത് തറ നിലവാരമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പുറം ജില്ലയില്‍ എത്ര രാജ്യദ്രോഹക്കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി എം എ സലാം ആവശ്യപ്പെട്ടു. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി മലപ്പുറത്തിനെതിരെ പരാമര്‍ശം നടത്തിയത്.
Story Highlights : Kerala Muslim Jamaath against cm pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here