Advertisement

മഹാരാഷ്ട്രയിൽ നാടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ​ഗോമാതാ’ എന്നറിയപ്പെടും; സർക്കാർ തീരുമാനം

5 days ago
Google News 3 minutes Read

മഹാരാഷ്ട്രയിൽ പശുക്കൾ തദ്ദേശീയ പശുക്കൾക്ക് ‘രാജ്യമാതാ- ​ഗോമാതാ’ എന്ന പദവി. ബിജെപി- ഷിൻഡെ ശിവസേന- എൻസിപി (അജിത് പവാർ) സഖ്യ സർക്കാർ ഉത്തരവിറക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മഹായുതി സർക്കാരിന്റെ തീരുമാനം.

മനുഷ്യനുള്ള പോഷകാഹാരത്തിൽ നാടൻ പശുവിൻപാലിൻ്റെ പ്രാധാന്യം, ആയുർവേദ, പഞ്ചഗവ്യ ചികിത്സ, ജൈവകൃഷിയിൽ പശുച്ചാണകത്തിന്റെ ഉപയോഗം എന്നിവയാണ് തീരുമാനത്തിനു പിന്നിലെ മറ്റ് ഘടകങ്ങളെന്ന് സംസ്ഥാന കൃഷി- ക്ഷീരവികസന- മൃഗസംരക്ഷണ- മത്സ്യബന്ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഗോശാലകളിൽ നാടൻ പശുക്കളെ പരിപാലിക്കാൻ പ്രതിദിനം 50 രൂപ നൽകുന്ന സബ്‌സിഡി പദ്ധതി അവതരിപ്പിക്കാനും തീരുമാനിച്ചു. കുറഞ്ഞ വരുമാനമുള്ള ഗോശാലകളെ സഹായിക്കാനാണ് ഈ നീക്കം.

നാടൻ പശുക്കൾ കർഷകർക്ക് അനുഗ്രഹമാണ്. അതിനാൽ, അവയ്ക്ക് ‘രാജ്യ മാതാ’ പദവി നൽകാൻ ഞങ്ങൾ തീരുമാനിച്ചു. ഗോശാലകളിലെ നാടൻ പശുക്കളെ വളർത്താൻ സഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്’- ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തീരുമാനം ഇന്ത്യൻ സമൂഹത്തിൽ പശുവിൻ്റെ ആത്മീയവും ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യത്തിന് അടിവരയിടുന്നതായി ഒരു ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു.

പദ്ധതിയുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കാൻ ഓരോ ജില്ലയിലും ജില്ലാ ഗോശാല വേരിഫിക്കേഷൻ കമ്മിറ്റി ഉണ്ടായിരിക്കുമെന്നും 2019 ലെ 20-ാമത് മൃഗ സെൻസസ് പ്രകാരം നാടൻ പശുക്കളുടെ എണ്ണം 46,13,632 ആയി കുറഞ്ഞതായും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേർത്തു.

Story Highlights : maharashtra govt declares cow as rajyamata gomata

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here