Advertisement

ട്രെയിനിൽ നിന്ന് യാത്രികയെ തള്ളിയിട്ട് കവർച്ച; പ്രതി പിടിയിൽ, കോഴിക്കോട്ടെത്തിച്ച് തെളിവെടുപ്പ്

5 hours ago
Google News 3 minutes Read
robbery train (1)

തൃശൂർ സ്വദേശിയായ യാത്രക്കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കവർച്ച നടത്തിയ കേസിൽ പ്രതിയെ മഹാരാഷ്ട്രയിലെ പൻവേലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിനായി പ്രതിയുമായി അന്വേഷണ സംഘം കേരളത്തിലെത്തി. രണ്ട് ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.

[Robbery at train]

ചണ്ഡിഗഢ് – കൊച്ചുവേളി കേരള സമ്പർക്ക് ക്രാന്തി എക്‌സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന തൃശൂർ സ്വദേശിയായ 64 കാരി അമ്മിണിയെയാണ് പ്രതി ട്രെയിനിൽ നിന്ന് തള്ളിയിട്ട് പണവും മൊബൈൽ ഫോണും കവർന്നത്. കവർച്ച നടത്തിയ ശേഷം ഓടുന്ന ട്രെയിനിൽ രക്ഷപ്പെട്ട പ്രതി മറ്റൊരു ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്നു.

Read Also: വോട്ടുകൊള്ള ആരോപണം; കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ പ്രതി മഹാരാഷ്ട്രയിലെ പൻവേലിൽ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് കേരള പൊലീസും റെയിൽവേ പൊലീസും അടങ്ങുന്ന പതിനേഴംഗ അന്വേഷണ സംഘം മഹാരാഷ്ട്രയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുമായി ഇനി കൂടുതൽ തെളിവെടുപ്പുകളും ചോദ്യം ചെയ്യലുകളും നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Story Highlights : Robbery after pushing passenger off train; Suspect arrested, taken to Kozhikode for evidence collection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here