Advertisement

എസ്.എ.ടി ആശുപത്രിയിലെ വൈദ്യുത ഉപകരണങ്ങൾ ക്ലാവ് പിടിച്ച നിലയിൽ; ദൃശ്യങ്ങൾ ട്വന്റി ഫോറിന്

5 days ago
Google News 2 minutes Read
sat

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ വൈദ്യുത ഉപകരണങ്ങൾ ക്ലാവ് പിടിച്ച നിലയിൽ കണ്ടെത്തി. ക്ലാവ് പിടിച്ച ഉപകരണങ്ങളുടെ ദൃശ്യങ്ങൾ ട്വന്റി ഫോർ ന്യൂസിന് ലഭിച്ചു. ജനറേറ്ററിന് വൈദ്യുതി എടുക്കാൻ കഴിയാതെ പോയത് VCB (വാക്വം സർക്യൂട്ട് ബ്രേക്കർ) യിലെ തകരാറുമൂലമെന്നാണ് കണ്ടെത്തൽ. താഴ്ന്ന നിരപ്പിൽ ഇലക്ട്രിക് റൂം സ്ഥാപിച്ചതും ഉപകരണങ്ങൾ കേടുവരാൻ കാരണമായെന്ന് കെഎസ്ഇബി റിപ്പോർട്ട്.

അതേസമയം, ഇന്ന് രാവിലെയാണ് എസ്എടി ആശുപത്രിയില്‍ വൈദ്യുതി ബന്ധം പൂര്‍ണമായി പുനസ്ഥാപിച്ചത്. കെഎസ്ഇബി വൈദ്യുതിയിലാണ് ആശുപത്രി നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും ജനറേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതായും എസ്എടി സൂപ്രണ്ട് അറിയിച്ചിരുന്നു.

Read Also: എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി പ്രതിസന്ധി പൂർണമായി പരിഹരിച്ചു

വൈദ്യുതി തടസ്സപ്പെട്ടപ്പോള്‍ തുടക്കത്തില്‍ തന്നെ ക്രമീകരണം ഒരുക്കാത്തതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി മുടങ്ങും എന്ന് അറിഞ്ഞിട്ടും കൃത്യമായി ബദല്‍ ക്രമീകരണം ഒരുക്കിയില്ല. ഉടന്‍ വൈദ്യുതി പുനസ്ഥാപിക്കുമെന്ന പിഡബ്ല്യൂഡി അധികൃതരുടെ ഉറപ്പിന്മേല്‍ പകരം ജനറേറ്റര്‍ എത്തിക്കാന്‍ തുടക്കത്തില്‍ നടപടി എടുത്തില്ല. രണ്ടാമത്തെ ജനറേറ്ററിന്റെ കാര്യക്ഷമത പരിശോധിച്ചില്ല. രണ്ടാമത്തെ ജനറേറ്റര്‍ പ്രവര്‍ത്തിക്കാതായപ്പോഴും അടിയന്തര നടപടി ഉണ്ടായില്ല. പുറത്തുനിന്ന് ജനറേറ്റര്‍ എടുക്കുന്നതില്‍ കാലതാമസമുണ്ടായെന്നുമാണ് പ്രാഥമിക കണ്ടെത്തല്‍.

രണ്ട് ജനറേറ്റര്‍ ഉണ്ടായിട്ടും അടിയന്തരഘട്ടത്തില്‍ നല്‍കേണ്ട സംവിധാനം എന്തുകൊണ്ട് തകരാറിലായി എന്ന കാര്യത്തിലും അന്വേഷണം ഉണ്ടാകും. ഉദ്യോഗസ്ഥ വീഴ്ചയില്‍ അടിയന്തര നടപടിയും സാങ്കേതിക വീഴ്ചയില്‍ തുടര്‍നടപടികളും ഉണ്ടാകും. ജനറേറ്റര്‍ പ്രവര്‍ത്തിക്കാത്തത് സാങ്കേതിക സമിതി പരിശോധിക്കും. അതിന് ശേഷമാകും നടപടി.

ഇന്നലെ വൈകീട്ടായിരുന്നു എസ്എടി ആശുപത്രിയില്‍ വൈദ്യുതി തടസപ്പെട്ടത്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ് വൈദ്യുതി പുനസ്ഥാപിച്ചത്. മൂന്ന് മണിക്കൂറോളമാണ് രോഗികള്‍ക്കുള്‍പ്പടെ ഇരുട്ടില്‍ കഴിയേണ്ടി വന്നത്.

Story Highlights : SAT hospital’s electrical equipment will Verdigris

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here