Advertisement

ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് അബദ്ധത്തിൽ വെടിയേറ്റു

October 1, 2024
Google News 2 minutes Read

ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് അബദ്ധത്തിൽ വെടിയേറ്റു.പരുക്കേറ്റ നടനെ മുംബൈയിലെ ആശുപതിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ വച്ച് സ്വന്തം റിവോൾവർ പരിശോധിക്കുന്നതിനിടെയാണ് സംഭവം.
നിലവിൽ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ മുംബൈ പൊലീസ് അന്വേഷിക്കുന്നുണ്ട്. താരം സുഖം പ്രാപിച്ചതിന് ശേഷം മൊഴിയെടുത്തേക്കും. ഗോവിന്ദയുടെ തോക്ക് പിടിച്ചെടുത്ത് അന്വേഷണം നടത്തിവരികയാണ്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങളിൽ നിന്ന് മൊഴി രേഖപ്പെടുത്തും.

Story Highlights : Actor Govinda sustains bullet injury in leg, taken to hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here