Advertisement

മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവെപ്പ്; ചേരിതിരിഞ്ഞ് സംഘർഷം, യുവാവിന്റെ കഴുത്തിന് പരുക്ക്

March 22, 2025
Google News 2 minutes Read
pandikkad-malappuram gun shoot

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പ്. ഒരാൾക്ക് വെടിവെപ്പിൽ പരുക്കേറ്റു. ചെമ്പ്രശേരി സ്വദേശി ലുഖുമാനാണ് വെടിയേറ്റത്. എയർഗൺ ഉപയോഗിച്ചാണ് വെടിവെപ്പ് നടത്തിയത്. ഉത്സവത്തിനിടെയുണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ ലുഖുമാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

പെപ്പര്‍ സ്‌പ്രേയും എയർ ഗണും അടക്കം ഉപയോഗിച്ചായിരുന്നു ചേരിതിരിഞ്ഞ് സംഘർഷം. ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടയത്. ഒരാഴ്ച മുന്‍പ് പുളിവെട്ടുക്കാവില്‍ നടന്ന ഉത്സവത്തില്‍ ചേരിതിരിഞ്ഞ് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ഇന്നലെ സംഘര്‍ഷമുണ്ടായത്. ചെമ്പ്രശേരിയിലെ ഒരു കുടുംബക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിലാണ് സംഘര്‍ഷമുണ്ടായത്.

Read Also: തൃശൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു, ഓടിച്ചിട്ട് പിടികൂടി പൊലീസ്

ചെമ്പ്രശേരി ഈസ്റ്റ്, കൊടശേരി എന്ന സ്ഥലങ്ങളിലെ ആളുകള്‍ രണ്ട് വിഭാഗങ്ങളായി ചേരിതിരിഞ്ഞ് ചീട്ട് കളി നടന്നിരുന്നു. ഇതിനിടെയാണ് ആദ്യ സംഘര്‍ഷം നടന്നത്. ഇതിന് ശേഷം ആസൂത്രിമായി ആക്രമണം നടത്തുകയായിരുന്നു. പെപ്പര്‍ സ്‌പ്രേ, ഇരുമ്പ് വടി, എയര്‍ ഗണ്‍ എന്നിവയുമായിരുന്നു സംഘം എത്തിയിരുന്നത്. ചേരിതിരിഞ്ഞ് ആക്രമിക്കുന്നതിനിടെ ആദ്യം വലിയ രീതിയിലുള്ള കല്ലേറ് ഉണ്ടായി.

കല്ലേറിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. കല്ലേറിന് ശേഷമാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെപ്പുണ്ടായത്. ഇതിലാണ് ലുഖുമാന് പരുക്കേറ്റത്. ശ്വാസനാളത്തിനാണ് പരുക്കേറ്റിട്ടുള്ളത്. പാണ്ടിക്കാട് പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

Story Highlights : Gun Shooting during temple festival in Chembrassery, Pandikkad, Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here