ഇസ്രയേലിനെതിരെ മിസൈൽ ആക്രമണത്തിന് ഇറാൻ; തടയാൻ നടപടികൾ ആരംഭിച്ചതായി വൈറ്റ് ഹൗസ്

ഇസ്രയേലിനെതിരെ മിസൈൽ ആക്രമണത്തിനു ഇറാൻ തയ്യാറെടുക്കുന്നതായി അമേരിക്ക. ഇസ്രയേലിനെതിരെയുള്ള ആക്രമണത്തെ പ്രതിരോധിക്കുവാനുള്ള നടപടികൾ ആരംഭിച്ചതായി വൈറ്റ് ഹൗസ്. തെക്കൻ ലെബനനിലേക്ക് ഇസ്രയേൽ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാൻ തയാറെടുക്കുന്നതായി സൂചന വരുന്നത്.
ഇസ്രയേലിനെതിരെ നേരിട്ട് നടത്തുന്ന ഏതൊരു ആക്രമണവും ഇറാന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി. ആക്രമണത്തെ പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ പ്രതിരോധ തയ്യാറെടുപ്പുകളെ പിന്തുണയ്ക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇറാൻ്റെ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണത്തിൻ്റെ ഭാഗമായി ഇസ്രയേൽ കരസേന തെക്കൻ ലെബനനിലേക്ക് കടന്നതോടെയാണ് ഇറാൻ്റെ ആസൂത്രിത നീക്കം.
അതേസമയയം ലെബനനിൽ ഹിസ്ബുല്ല കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള ‘പരിമിതമായ’ ആക്രമണമാണ് നടത്തുകയെന്ന് ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കിയിരുന്നു. ഇറാൻ തിരിച്ചടിക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് അമേരിക്കൻ സൈനികർ പശ്ചിമേഷ്യയിൽ എത്തുമെന്ന് പെന്റഗൺ അറിയിച്ചിരുന്നു.
Story Highlights : Iran preparing to imminently launch missile attack on Israel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here