‘പി ശശി മിടുക്കന്‍, ഉത്തരവാദിത്തം ഏല്‍പ്പിച്ചത് വിശ്വസിച്ച്’ : പുകഴ്ത്തി സജി ചെറിയാന്‍
പി ശശിയെ പുകഴ്ത്തി സജി ചെറിയാന്‍. പി ശശി മിടുക്കനെന്നും അന്തസായി പണിയെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശശിയെ ഉത്തരവാദിത്തം ഏല്‍പ്പിച്ചത് വിശ്വസിച്ചാണെന്നും മുഖ്യമന്ത്രിയല്ല പാര്‍ട്ടി ആണ് ചുമതലയേല്‍പ്പിച്ചതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയെ ചതിക്കാനല്ല, സംരക്ഷിക്കാന്‍ ആണ് അവിടെ ഇരിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. ശശിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കൊണ്ട് വരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്‍വര്‍ ശശിക്കെതിരെ അടിക്കുന്നത് ഏകപക്ഷീയ ഗോളെന്നു പറഞ്ഞ അദ്ദേഹം ശശി ഇന്നുവരെ പാര്‍ട്ടിയെ ചതിച്ചിട്ടുണ്ടോ എന്നും ചോദിച്ചു. തെറ്റ് കാണിച്ച ആരെയും പാര്‍ട്ടി സംരക്ഷിക്കില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.
കമ്യൂണിസ്‌റ് വിരുദ്ധത പറയുമ്പോള്‍ കേള്‍ക്കാന്‍ ആള്‍ കൂടുമെന്നും അങ്ങനെയാണ് പരിപാടികളില്‍ കമ്യൂണിസ്‌റ് വിരുദ്ധന്മാര്‍ ഒത്തുകൂടിയതെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം നിലപാട് ഉള്ള പാര്‍ട്ടിയാണ്. എല്ലാ കാര്യങ്ങളിലും നിലപാട് ഉണ്ട്. പിവി അന്‍വറിന് സിപിഐഎം സംഘടന രീതി അറിയില്ല. പരാതി നല്‍കി പിറ്റെ ദിവസം മുതല്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും കടന്നാക്രമിക്കുന്നു.പാര്‍ട്ടി പല പ്രതിസന്ധികളെയും അതിജീവിച്ചു. അത് എല്ലാം തരണം ചെയ്യും. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മികച്ച വിജയം നേടും – അദ്ദേഹം വ്യക്തമാക്കി.
എഡിജിപിക്കെതിരായ പരാതികള്‍ അന്വേഷിക്കുന്നു. എന്തിന് സ്ഥാനത്ത് നിന്ന് മാറ്റണം? ആര്‍എസ്എസ് നേതാവിനെ അയാള്‍ വ്യക്തിപരമായി കണ്ടതില്‍ എന്ത് ചെയ്യാന്‍ കഴിയും. അയാള്‍ക്ക് ആളുകളെ വ്യക്തിപരമായി കാണാന്‍ അവകാശമുണ്ട്. പാര്‍ട്ടിക്ക് വേണ്ടി ഒരാളെയും കാണാന്‍ ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസ്ല്‍ പ്രവര്‍ത്തിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. അത് നിങ്ങള്‍ ചോദ്യം ചെയ്‌തോ? ഈ വിഷയത്തില്‍ സിപിഐക്ക് ഒരു പ്രശ്‌നവുമില്ല. ഞങ്ങള്‍ ഒരേ തൂവല്‍ പക്ഷികള്‍. നിങ്ങള്‍ക്ക് സിപിഐയെ പറ്റി ഒന്നും അറിയില്ല – സജി ചെറിയാന്‍ വിശദമാക്കി.
Story Highlights : Saji Cheriyan about P Sasi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here