Advertisement

‘പാകിസ്താനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച തന്ത്രം ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടു’: ബംഗ്ലാദേശ് കോച്ച്

October 2, 2024
Google News 1 minute Read

ബംഗ്ലാദേശിന്റെ നിരാശാജനകമായ പ്രകടനത്തിന്റെ കാരണങ്ങള്‍ വിശദമാക്കി പരിശീലകന്‍ ചന്ദിക ഹതുരുസിംഗ. പാകിസ്താനെതിരെ വിജയിച്ച് തന്ത്രം ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടു ഈ തോല്‍വി വളരെയധികം വേദനിപ്പിക്കുന്നു. ഇന്ത്യയുടേത് പോലെ ഇത്തരത്തിലൊരു സമീപനം ടെസ്റ്റില്‍ മുമ്പ് കണ്ടിട്ടില്ല.

രോഹിത് ശര്‍മയും സംഘവും എല്ലാ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നു. ഞങ്ങള്‍ക്ക് വേഗത്തില്‍ ആ അപ്രതീക്ഷിത നീക്കത്തോട് പൊരുത്തപ്പെടാനായില്ല. ബംഗ്ലാദേശിന്റെ ബാറ്റിംഗാണ് വളരെയധികം നിരാശപ്പെടുത്തിയത്. അവസാന പരമ്പരയില്‍ ചില താരങ്ങള്‍ മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം മികച്ച പ്രകടനങ്ങള്‍ ഉണ്ടായില്ല.

ബംഗ്ലാദേശിന്റെ ബാറ്റിംഗാണ് വളരെയധികം നിരാശപ്പെടുത്തിയത്. അവസാന പരമ്പരയില്‍ ചില താരങ്ങള്‍ മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം മികച്ച പ്രകടനങ്ങള്‍ ഉണ്ടായില്ല. ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനം ഉയര്‍ന്ന നിലവാരത്തിലുള്ളതായിരുന്നു. ഇന്ത്യക്കെതിരായ ഈ തോല്‍വിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഏറെ പഠിക്കാനുണ്ട്.

ഇന്ത്യ ഏറ്റവും മികച്ച ടീമാണ്. ഇന്ത്യയില്‍ ഇന്ത്യക്കെതിരേ ടെസ്റ്റ് കളിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. എത്രത്തോളം ഇനിയും മെച്ചപ്പെടാനുണ്ടെന്ന് ഇപ്പോള്‍ മനസിലായി- ബംഗ്ലാദേശ് കോച്ച് പറഞ്ഞു. കാണ്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ മികച്ച വിജയമാണ് നേടിയത്. നേരത്തെ പാകിസ്താനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച ബംഗ്ലാദേശ് ഇന്ത്യയെ വെല്ലുവിളിക്കാന്‍ ലക്ഷ്യമിട്ടിരുന്നുവെങ്കിലും നിരാശാജനകമായ തോല്‍വിയാണ് നേരിട്ടത്.

Story Highlights : Bangladesh Coach praises Indian Team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here