വിവാദ അഭിമുഖം; മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത് മുൻ CPIM എംഎൽഎയുടെ മകൻ
ദ ഹിന്ദുവിന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിമുഖം നൽകയിപ്പോൾ ഒപ്പം ഉണ്ടായിരുന്നത് രണ്ട് പേർ. അഭിമുഖം നടക്കുമ്പോൾ മുൻ സിപിഐഎം MLAയുടെ മകനും ഉണ്ടായിരുന്നു. ടികെ ദേവകുമാറിന്റെ മകൻ ടിഡി സുബ്രഹ്‌മണ്യമാണ്. മറ്റൊരാൾ പിആർ ഏജൻസി സിഇഒ വിനീത് ഹാൻഡെയാണ്.
കെയ്സൻ പി.ആർ ഏജൻസിയാണ് അഭിമുഖം ഒരുക്കിയതെന്നായിരുന്നു ഹിന്ദുവിന്റെ വിശദീകരണം. ഏജൻസിയുമായി ബന്ധപ്പെട്ട രണ്ടു പേർ ഒപ്പമുണ്ടായിരുന്നുവെന്നും ഹിന്ദു വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഭിമുഖം കൈകാര്യം ചെയ്തത് സുബു എന്ന സുബ്രഹ്മണ്യം എന്ന് സ്ഥാപനത്തിന്റെ ജീവനക്കാരി ട്വന്റിഫോറിനോട് പ്രതികരിച്ചു. എന്നാൽ തനിക്ക് ഇതിനെപ്പറ്റി ഒന്നുമറിയില്ലെന്നാണ് സുബ്രഹ്മണ്യം പറയുന്നത്.
കെയ്സണുമായി തനിക്ക് ബന്ധമില്ലെന്ന് സുബ്രഹ്മണ്യം വ്യക്തമാക്കി. മലയാളിയായ നിഖിൽ പവിത്രനാണ് കെയ്‌സന്റെ പ്രസിഡൻറ്. അഭിമുഖത്തിന് സൗകര്യമൊരുക്കിയത് ഏജൻസിയുടെ പൊളിറ്റിക്കൽ വിങ്ങാണെന്നും ഒപ്പം ഉണ്ടായിട്ടില്ലെന്നുമാണ് നിഖിലിന്റെ വാദം. ദുബൈയിലെ ഖലീജ് ടൈംസിനും ഇതേ ഏജൻസി മൂന്നാഴ്ച മുൻപും മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ചു നൽകിയിരുന്നു.
Story Highlights : CM was accompanied by the son of former CPIM MLA while The Hindu Interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here