Advertisement

പശ്ചിമേഷ്യയിൽ യുദ്ധകാഹളം; ഇറാന്റെ ആക്രമണങ്ങൾക്ക് ഉടൻ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ

October 2, 2024
Google News 2 minutes Read

പശ്ചിമേഷ്യയിൽ സംഘർഷം. ഇറാന്റെ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് ഉടൻ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ. മിസൈൽ ആക്രമണത്തിൽ ഇതുവരെ കാര്യമായ ആൾനാശം ഉണ്ടായിട്ടില്ലെന്നാണ് ഇസ്രയേൽ അറിയിക്കുന്നത്. ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നു. പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും നിലവിലെ സാഹചര്യം വിലയിരുത്തി.

താത്കാലികമായി അടച്ച വ്യോമപാത ഇസ്രയേൽ തുറന്നു. ഇസ്രേയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദേശം നൽകി. സംഘർഷം അവസാനിപ്പിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു. ഇസ്രയേലിനെ ആക്രമിച്ചതിന് പിന്നാലെ പ്രത്യാക്രമണം ചെറുക്കൻ നടപടികൾ ആരംഭിച്ച് ഇറാൻ. വ്യോമഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ടെഹ്‌റാൻ അന്തരാഷ്ട്ര വിമാനത്താവളം അടച്ചു.

Read Also: മിസൈൽ ആക്രമണത്തിൽ ആളപായമില്ലെന്ന് IDF; ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്ന് US

ഇന്നലെ രാത്രിയായിരുന്നു ഇറാൻ‌ ഇസ്രയേലിന് മേൽ 200ലധികം ബാലിസ്റ്റിക് മിസൈലുകൾ പ്രയോ​ഗിച്ചത്. ഇറാന്റെ ആക്രമണത്തിനെതിരെ പ്രതികരിക്കാൻ തായാറാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കൃത്യമായ സമയത്ത് തിരിച്ചടിക്കുമെന്ന് ഐഡിഎഫ് വക്താവ് ഡാനിയേൽ ഹഗാരി അറിയിച്ചു.

Story Highlights : Israel will immediately retaliate against Iran’s missile attacks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here