Advertisement

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു; സംസ്‌കാരം നാളെ

October 3, 2024
Google News 1 minute Read
thomas cheriyan

ഹിമാചല്‍പ്രദേശിലെ റോത്തങ് പാസില്‍ സൈനിക വിമാനം അപകടത്തില്‍പ്പെട്ട് വീരമൃത്യു വരിച്ച സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ഇന്ന് ഉച്ചയോടെവ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. സര്‍ക്കാരിന് വേണ്ടി മന്ത്രി വീണാ ജോര്‍ജ്ജ് മൃതദേഹം ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഭൗതീകദേഹത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ചു. തോമസ് ചെറിയാന്റെ സഹോദരന്‍ തോമസ് തോമസ് പുഷ്പചക്രം അര്‍പ്പിച്ച് മൃതദേഹം ഏറ്റുവാങ്ങി.

വിലാപയാത്രയായി തുറന്ന സൈനീക വാഹനത്തില്‍ ഭൗതിക ശരീരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്ന് പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ വിലാപയാത്രയായി ജന്മനാടായ ഇലന്തൂരിലേക്ക് കൊണ്ടുപോകും. ശേഷം നാളെ രാവിലെ 10.30ന് ഭൗതികശരീരം ഇലന്തൂര്‍ ചന്ത ജങ്ഷനില്‍ നിന്ന് സൈനിക അകമ്പടിയോടെ വീട്ടിലേക്ക് കൊണ്ടുപോകും.

12.15ന് വീട്ടില്‍ സംസ്‌കാര ശുശ്രൂഷ നടക്കും. 12:40ന് വീട്ടില്‍ നിന്ന് കാരൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും. 01 മണി മുതല്‍ 02 മണി വരെ ഭൗതീകദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. 02ന് പള്ളിയില്‍ സമാപന ശുശ്രൂഷ നടക്കും. പൂര്‍ണ്ണ സൈനീക ബഹുമതികളോടെയാണ് തോമസ് ചെറിയാന്റെ സംസ്‌കാരം.

Story Highlights : Thomas Cheriyan funeral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here