Advertisement

ഷൂട്ടിങ്ങിനിടെ ആനകൾ തമ്മിൽ ഏറ്റുമുട്ടി, നാട്ടാന ‘സാദു’ കാട്ടിലേക്ക് ഓടി

October 4, 2024
Google News 1 minute Read

ഷൂട്ടിങ്ങനായി കൊണ്ടുവന്ന നാട്ടാന കാട്ടിലേക്ക് ഓടി. ഭൂതത്താൻകെട്ട് തുണ്ടം ഫോറസ്റ് റേഞ്ചിലാണ് സംഭവം. തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനായി കൊണ്ടുവന്ന ആനയാണ് കാട്ടിലേക്ക് ഓടിയത്. പുതുപ്പള്ളി സാദുവെന്ന ആനയാണ് കാട്ടിലേക്ക് ഓടിയത്.

ഷൂട്ടിങ്ങിനിടെ നാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. തടത്താവിള മണികണ്ൻ , പുതുപ്പള്ളി സാധു എന്ന ആനകൾ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. കാട്ടിലേക്ക് കയറിയ സാധുവിനെ കണ്ടെത്താൻ വനം വകുപ്പ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

Story Highlights : Elephant Fight in telugu movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here