കുച്ചിപ്പുഡി വേഷത്തിൽ ‘മനസ്സിലായോ…’ പാട്ടിനൊപ്പം വൈറലായി പ്രാർഥന പ്രകാശ്, പ്രശംസിച്ച് സംഗീത സംവിധായകൻ അനിരുദ്ധ്

രജനീകാന്തിന്റെ വേട്ടയ്യൻ സിനിമയിലെ ‘മനസിലായോ…’ എന്ന ഗാനത്തിന് കുച്ചിപ്പുഡി വേഷത്തിൽ ചുവടുവയ്ക്കുന്ന കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘മനസിലായോ…’ എന്ന പാട്ടും ഡാൻസും ഇന്ന് സോഷ്യൽ മീഡിയകളിൽ വലിയ തരത്തിലുളള ജനശ്രദ്ധയാണ് പിടിച്ചുപറ്റിയിരിക്കുന്നത്.
പാട്ടിനൊപ്പം തന്നെ ഇന്ന് സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ് കുച്ചിപ്പുഡി വേഷത്തിൽ ചുവട് വച്ച പ്രാർഥന പ്രകാശ്. തലയോലപ്പറമ്പ് എ.ജെ. ജോൺ ഗവ. ഗോൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പ്രാർഥന. മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ കെ പ്രകാശിന്റെ മകളാണ് പ്രാർഥന. ഇങ്ങനെ വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രാർഥന 24നോട് പറഞ്ഞു.
സ്കൂൾ കലോത്സവത്തിൽ പ്രാർഥന കുച്ചിപ്പുഡിയിൽ മത്സരിച്ചിരുന്നു. മത്സരം അവസാനിച്ചതോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ മനസിലായോ എന്ന ഗാനം മുഴങ്ങി. ഇതോടെ കുട്ടികൾ ഡാൻസ് ആരംഭിച്ചതോടെ അവർക്കൊപ്പം പ്രാർഥനയും കുച്ചിപ്പുഡി വേഷത്തിൽ ആ ഇടിവെട്ട് ഡാൻസിന് ചുവട് വയ്ക്കുകയായിരുന്നുവെന്നും പ്രാർഥന 24നോട് പറഞ്ഞു. ചിത്രത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധ് പോസ്റ്റിന് ലൈക്ക് ചെയ്‌തിരുന്നു.
ഇത് കണ്ട് നിന്ന അമ്മയും സഹോദരിയുമാണ് ഇത് ഫോണിൽ പകർത്തിയത്. 9 വർഷമായി കോട്ടയം ശ്രീമൂകാംബിക നൃത്ത കലാക്ഷേത്രത്തിൽ ആർഎൽവി പ്രദീപ്, കലാക്ഷേത്ര ചിത്ര, ആർഎൽവി ശക്തി എന്നിവരുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിക്കുന്നുണ്ട്.
Story Highlights : prathana prakash viral song manassilayo in kuchipudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here