വളർച്ചയുടെ പടവിൽ അനിൽ അംബാനി കമ്പനികൾ, 17600 കോടിസമാഹരിക്കുന്നു ; ലക്ഷ്യം കടബാധ്യതകളില്ലാതെയുള്ള കുതിപ്പ്

ഇന്ത്യൻ ബിസിനസ് ലോകത്ത് വൻ തിരിച്ചുവരവിനൊരുങ്ങി അനിൽ അംബാനി. റിലയൻസ് ഗ്രൂപ്പിന് കീഴിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചറും റിലയൻസ് പവറും 17600 കോടി രൂപ ധനസമാഹരണം ലക്ഷ്യമിട്ട് മുന്നോട്ട് പോവുകയാണ്. കമ്പനികൾ കടബാധ്യതയില്ലാത്ത നില കൈവരിക്കുന്നതിനും വളർച്ചയ്ക്കുള്ള പുതിയ തന്ത്രങ്ങൾ രൂപീകരിക്കുകയുമാണ് ലക്ഷ്യം.
ഇനിയുള്ള ആഴ്ചകളിൽ പ്രിഫറൻഷ്യൽ, ഇക്വിറ്റി ഓഹരികളിലൂടെ കമ്പനികൾ 4500 കോടി രൂപ സമാഹരിച്ച കമ്പനി, ആഗോള നിക്ഷേപ ഫണ്ടായ വാർഡെ പാർട്‌ണേർസിൽ നിന്ന് 7100 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. 10 വർഷത്തെ കാലാവധിയും അഞ്ച് ശതമാനം പലിശയുമുള്ള ഇക്വിറ്റി അനുബന്ധ വിദേശ കറൻസി കൺവേർട്ടിബിൾ ബോണ്ടുകളായാണ് ഈ നിക്ഷേപം എത്തിയിരിക്കുന്നത്.
രണ്ട് കമ്പനികളും ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെൻ്റ് വഴി 3000 കോടി വീതം സമാഹരിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഈ തന്ത്രത്തിലൂടെ ഇവർക്ക് മതിയായ മൂലധനം ലഭ്യമാകും. രണ്ട് കമ്പനികളും 25000 കോടി മൂല്യമുള്ള കമ്പനികളെന്ന ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. അതേസമയം കമ്പനികളിലേക്ക് എത്തിയ 4500 കോടി രൂപയിൽ 1750 കോടി നിലവിലെ പ്രമോട്ടർമാരിൽ നിന്നാണ് വന്നത്. നാല് കമ്പനികളിൽനിന്നായി 3750 കോടി രൂപ പ്രിഫറൻഷ്യൽ ഓഹരികളായി സമാഹരിച്ചു. ഫോർച്യൂൺ ഫിനാൻഷ്യൽ ആൻ്റ് ഇക്വിറ്റീസ് സർവീസസ്, ഫ്ലോറിൻട്രീ ഇന്നവേഷൻസ് എൽഎൽപി, ഓതം ഇൻവസ്റ്റ്മെൻ്റ് ആൻ്റ് ഇൻഫ്രാസ്ട്രക്ചർ, സനാതൻ ഫിനാൻഷ്യൽ അഡ്വൈസറി എന്നീ കമ്പനികളാണ് നിക്ഷേപം നടത്തിയത്.
Story Highlights : Anil Ambani companies eye big comeback on Rs 17600-crore boost debt-free status
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here