‘ചെയർപേഴ്സണായി അട്ടിമറി വിജയം നേടിയ മകളെ അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ’; അഭിനമാനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കായംകുളം പോളി ചെയർപേഴ്സൺ സീറ്റ് കെ എസ് യുവിൽ നിന്ന് തിരിച്ചു പിടിച്ച ഹാഷിറയ്ക്ക് അഭിനന്ദനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഓട്ടോറിക്ഷ തൊഴിലാളിയായ ഹിഷിറയുടെ പിതാവ് ഹാരിസിന്റെ വിഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്.
ചെയർപേഴ്സണായി അട്ടിമറി വിജയം നേടിയ മകളെ കെട്ടിപിടിച്ച് അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ എന്നാണ് വിഡിയോ പങ്കുവച്ച് മന്ത്രി റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്. ആകെ പോൾ ചെയ്ത വോട്ടിൻ്റെ 80% നേടിയാണ് ഹാഷിറ വിജയിച്ചത്.
മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്
ചെയർപേഴ്സണായി അട്ടിമറി വിജയം നേടിയ മകളെ അഭിവാദ്യം ചെയ്യുന്ന
ഓട്ടോതൊഴിലാളിയായ വാപ്പ.
കായംകുളം പോളി ചെയർപേഴ്സൺ സീറ്റ് KSU വിൽ നിന്ന് തിരിച്ചു പിടിച്ച, ആകെ പോൾ ചെയ്ത വോട്ടിൻ്റെ 80% നേടി വിജയിച്ച സഖാവ് ഹാഷിറയെ അഭിവാദ്യം ചെയ്യാൻ ഓട്ടോറിക്ഷ തൊഴിലാളിയായ വാപ്പ ഹാരിസ് എത്തിയപ്പോൾ…
Story Highlights : auto worker greets his daughter won as sfi chairperson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here