‘ADGPക്കെതിരെ ശരിയായ നടപടി സ്വീകരിച്ചു; എൽഡിഎഫിന്റെ ഘടക കക്ഷികളുടെ വിജയം’; ബിനോയ് വിശ്വം

എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടിയിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപിക്കെതിരെ ശരിയായ നടപടി സ്വീകരിച്ചെന്ന് ബിനോയ് വിശ്വം പറഞ്ഞു. പാർട്ടി സർവ്വാത്മനാ സ്വാഗതം ചെയ്യുന്നുവെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. സിപിഐയുടെ മാത്രം വിജയമല്ല ഇത് എൽഡിഎഫിന്റെ ഘടക കക്ഷികളുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.
മറ്റു വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തിൽ മറ്റൊന്നും പറയനില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്കാണ് മാറ്റിയത്. നാളെ നിയമസഭാ സമ്മേളനം പുനരാരംഭിക്കാനിരിക്കെയാണ് നടപടി. സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിലാണ് സർക്കാർ നടപടിയിലേക്ക് കടന്നത്.
Read Also: ഒടുവിൽ നടപടി; ADGP അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി
ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു. നേരത്തെ എഡിജിപി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.
Story Highlights : CPI State secretary Binoy Viswam respond on action against ADGP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here