Advertisement

എടയാർ വ്യവസായ മേഖലയിലെ പൊട്ടിത്തെറി; ബോയിലർ പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെ

October 6, 2024
Google News 2 minutes Read
edayar

എറണാകുളം എടയാർ സംസ്കരണ കേന്ദ്രത്തിലെ പൊട്ടിത്തെറിയിൽ കമ്പനി കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ബോയിലർ പ്രവർത്തിപ്പിച്ചതെന്ന് ഫാക്ടറീസ് ആൻഡ് ബോയിലർ വകുപ്പ് ഡയറക്ടർ പി പ്രമോദ് ട്വന്റി ഫോറിനോട് പറഞ്ഞു. ബോയിലർ പ്രവർത്തിപ്പിച്ചത് ലൈസൻസ് ഇല്ലാതെയായിരുന്നു. പ്രത്യേക പരിശീലനം ലഭിച്ചവർ വേണം ബോയിലർ പ്രവർത്തിപ്പിക്കാൻ. എന്നാൽ നിയമ വിരുദ്ധമായാണ് ഇവിടെ പ്രവർത്തനം നടത്തിയത്. സംഭവ സ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥർ എത്തി ഉടൻ നടപടി സ്വീകരിക്കും. കമ്പനി നിരോധിക്കാനുള്ള നടപടികൾ ആയിരിക്കും ഉണ്ടാകുക.

Read Also: എടയാര്‍ വ്യവസായ മേഖലയിലെ കമ്പനിയില്‍ പൊട്ടിത്തെറി; ഒരു തൊഴിലാളി മരിച്ചു

അതേസമയം, പൊട്ടിത്തെറിയിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജരോട് റിപ്പോർട്ട് തേടിയിയിരിക്കുകയാണ് കമ്പനിയിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. ഇന്നലെ രാത്രി 11 മണിയോടെ ബിനാനിപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഫോർമ്മൽ ട്രേഡ് ലിങ്ക്സ് എന്ന സ്ഥാപനത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. മൃഗ കൊഴുപ്പ് സംസ്കരണ ശാലയായി പ്രവർത്തിക്കുന്ന പ്ലാൻ്റിൽ ബോയിലറിലുണ്ടായ മർദ്ധ വ്യത്യാസമാണ് അപകടകാരണം. അപകടത്തിൽ ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയായ അജയ് വിക്രമന്‍ എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെയും കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് തൊഴിലാളികളാണ് അപകട സമയത്ത് ഫാക്ടറിയിൽ ഉണ്ടായിരുന്നത്.

Story Highlights : Edayar industrial sector explosion; Boiler operated without license

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here