പൊതുമരാമത്തു വകുപ്പിനെതിരെ വീണ്ടും പരോക്ഷ വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍; വിമര്‍ശനം എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയത് ചൂണ്ടിക്കാട്ടി
പൊതുമരാമത്തു വകുപ്പിനെതിരെ വീണ്ടും പരോക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വൈദ്യുതി മുടക്കത്തിലെ വീഴ്ച്ചയില്‍ ന്യായീകരണമില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനം. വൈദ്യുതി ബോര്‍ഡ് സംഘടിപ്പിച്ച പരിപാടിയിലെ പൊതു വേദിയില്‍ ആയിരുന്നു കടകംപള്ളിയുടെ പ്രതികരണം. (Kadakampally surendran criticizes PWD department)
തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വൈദ്യുതി മുടക്കത്തില്‍ മൂന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. ആശുപത്രിയിലെ ജനറേറ്റര്‍ മെയിന്റന്‍സ് ്ചുമതലയുണ്ടായിരുന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചുവെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പോലും അംഗീകരിക്കാത്ത വീഴ്ചയില്‍ ന്യായീകരണമില്ലെന്നു കടകംപള്ളി സുരേന്ദ്രന്‍ വിമര്‍ശിച്ചു.
മുന്‍പ് പിഡബ്ല്യുഡി വകുപ്പിനെതിരെയുള്ള വിമര്‍ശനം മുഹമ്മദ് റിയാസ് – കടകംപള്ളി പോരിലേക്ക് എത്തിയിരുന്നു.സിപിഐഎം സംസ്ഥാന നേതൃയോഗങ്ങളില്‍ ഉള്‍പ്പടെ ചര്‍ച്ചയാവുകയും വിമര്‍ശനങ്ങള്‍ക്ക് വഴി വെയ്ക്കുകയും ചെയ്തിരുന്നു. വീണ്ടും വകുപ്പുകള്‍ക്കെതിരെയുള്ള കടകംപള്ളിയുടെ വിമര്‍ശനത്തില്‍ പാര്‍ട്ടി നിലപാടാണ് നിര്‍ണ്ണായകം.
Story Highlights : Kadakampalli surendran criticizes PWD department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here