Advertisement

കേടുപാടുകളോടെ ബിഎംഡബ്ല്യൂ പാലത്തിൽ; പ്രമുഖ വ്യവസായിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി

October 6, 2024
Google News 1 minute Read

പ്രമുഖ വ്യവസായി മുംതാസ് അലിയെ കർണാടകയിൽ കാണാതായി. മംഗളൂരു നോർത്തിലെ കോൺ​ഗ്രസ് എംഎൽഎയായിരുന്ന മുഹ്‌യുദ്ദീൻ ബാവയുടെ സഹോദരനാണ്. ഇദ്ദേഹത്തിന്റെ ബിഎംഡബ്ല്യൂ കാർ കേടുപാടുകളോടെ മംഗളൂരുവിലെ കുളൂർ പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. നദിയിൽ ചാടിയതാകമെന്ന സംശയത്തിൽ പൊലീസ് പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല.

‘ഞാൻ മടങ്ങിവരില്ല’ എന്ന് മുംതാസ് അലി മകൾക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. മിസ്ബാഹ് ഗ്രൂപ്പ് ഓഫ് എജ്യുകേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനായ മുംതാസ് അലി പ്രാദേശിക ജമാഅത്തിലെ പ്രധാനി കൂടിയാണ്.

പ്രാഥമിക അന്വേഷണത്തിൽ, പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് കാറിൽ പുറപ്പെട്ട ഇദ്ദേഹം, നഗരത്തിൽ കറങ്ങിയിരുന്നതായും അഞ്ച് മണിയോടെ കുളൂർ പാലത്തിന് സമീപം കാർ നിർത്തിയതായും സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. സംഭവത്തിൽ ദുരൂഹത തുടരുകയാണ്.

Story Highlights : karnataka businessman missing damaged bmw

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here