Advertisement

പി വി അന്‍വര്‍ എസ്ഒജിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും

October 6, 2024
3 minutes Read
PV Anvar SOG leak case Special team to be formed for investigation

പി വി അന്‍വര്‍ പ്രതിയായായ എസ്ഒജിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. എസ്ഒജി എസ്പി ടി ഫാരാഷിന്റെ പരാതിയില്‍ മഞ്ചേരി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. (PV Anvar SOG leak case Special team to be formed for investigation)

രാജ്യത്തെ തന്നെ തന്ത്ര പ്രധാന സേനയാണ് കേരളാ പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രുപ്പ്. എസ്ഒജിയുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി ജീവന് ഭീഷണി ഉണ്ടാക്കി എന്നതാണ് കേസ്. ബിഎന്‍എസ് 61 -ാംവകുപ്പ് പ്രകാരം ക്രിമിനല്‍ ഗുഡാലോചന കുറ്റവും ഐടി ആക്ടിലെ 43,66 വകുപ്പകളും, ഔദ്യോഗിക രഹസ്യ നിയമത്തിലെ അഞ്ചാം വകുപ്പും ആണ് പ്രാഥമികമായി ചുമതിയത്. തനിക്ക് എതിരെ കേസുകള്‍ ഇനിയും വരും എന്നാണ് ഇതേക്കുറിച്ച് പി വി അന്‍വര്‍ പ്രതികരിച്ചത്.

Read Also: സ്വര്‍ണം പൊട്ടിക്കലെന്ന വാക്ക് ആദ്യമായി ചര്‍ച്ചയായ വാഹനാപകടം, പുറത്തുവന്നത് കടത്തുസംഘങ്ങളുടെ കുടിപ്പകയുടെ കഥ; രാമനാട്ടുകര അപകടം വീണ്ടും ചര്‍ച്ചയാകുമ്പോള്‍…

രാജ്യത്തിന്റെ പരാധികാരത്തിനും ദേശ സുരക്ഷക്കും വെല്ലുവിളി ഉയര്‍ത്തുന്ന ഗൂഢാലോചന അന്‍വര്‍ മാറ്റാരോടോ ചേര്‍ന്ന് നടത്തി എന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. ഇത് ഏറെ നിര്‍ണ്ണായകമാണ്. കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാന്‍ സാധ്യത ഇതില്‍ ഉണ്ട്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ശേഷം ആകും തുടര്‍ നടപടി.

Story Highlights : PV Anvar SOG leak case Special team to be formed for investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top