Advertisement

തിരുവനന്തപുരത്ത് കാർ ചെളിയിൽ പുതഞ്ഞുപോയി, റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥ; ക്രെയിനെത്തിച്ച് ഉയർത്തി

October 6, 2024
Google News 1 minute Read

തിരുവനന്തപുരത്ത് കാർ ചെളിയിൽ പൂർണമായും പുതഞ്ഞു പോയി. പൗണ്ട് കടവ് സ്വദേശിനി റസിയയുടെ കാറാണ് ചെളിയിൽ പുതഞ്ഞുപോയത്. കാർ വലിച്ചു കയറ്റാനെത്തിയ ഭർത്താവിന്റെ കാറും ചെളിൽ താഴ്ന്നു. നാട്ടുകാരുടെ സഹായത്തോടെ ക്രയിൻ എത്തിച്ചാണ് രണ്ട് കാറുകളും പുറത്തേക്ക് വലിച്ചുകയറ്റിയത്.

രണ്ട് മണിക്കൂറോളം ഒരു സ്ത്രീയും കുട്ടികളും ചെളിയിൽ പുത്തഞ്ഞ കാറിൽ കുടുങ്ങി കിടന്നു. ഏറെ നേരമായിട്ടും കാറെടുക്കാൻ കഴിയാതെ വന്നതോടെ ക്രെയിൻ എത്തിച്ചു. ഒടുവിൽ ക്രയിൻ ഉപയോഗിച്ചാണ് കാർ ഉയർത്തിയത്.

കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള പൗണ്ട് കടവ് തമ്പുരാൻ മുക്ക് റോഡ് ഒന്നര വർഷമായി റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. മഴകൂടി പെയ്തതോടെ ചളിനിറഞ്ഞതോടെയാണ് വാഹനം കുടുങ്ങിയത്. ഈ റോഡിലൂടെ കാൽനട യാത്രക്കാർക്ക് പോലും പോകാൻ കഴിയാത്ത സ്ഥിതിയാണുളളതെന്ന് നാട്ടുകാർ ആരോപിച്ചു.

Story Highlights : TVM car stuck in mud for 2 hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here