Advertisement

കൽക്കരി ഖനിയിൽ സ്ഫോടനം; 5 തൊഴിലാളികൾ മരിച്ചു

October 7, 2024
Google News 1 minute Read
caol

പശ്ചിമ ബംഗാളിൽ കൽക്കരി ഖനിയിൽ പൊട്ടിത്തെറി. 5 തൊഴിലാളികൾ മരിച്ചു. ബിർഭും ജില്ലയിലെ ബദുലിയ ബ്ലോക്കിലെ കൽക്കരി ഖനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ അടുത്ത ആശുപത്രിയിൽ ചികിത്സയ്ക്കായി മാറ്റി. തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് സ്‌ഫോടനം നടന്നത്. ലോക്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗംഗാറാംചക് മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡ് കോളിയറിയിലാണ് (ജിഎംപിഎൽ) സ്‌ഫോടനമുണ്ടായത്.

ഖനിയിലെ സ്‌ഫോടനങ്ങൾക്കായി ഡിറ്റണേറ്ററുകൾ കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ഡബ്ല്യുബിപിഡിസിഎൽ ഉദ്യോഗസ്ഥൻ പറയുന്നു.ഇതുവരെ, നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Story Highlights : At least 5 dead in Birbhum coal mine explosion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here