ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ 2025 ആഗസ്റ്റിൽ കൊച്ചിയിൽ നടക്കും

നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള 1600ൽ പരം മലയാളികള്‍ പങ്കെടുക്കുന്ന ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ 2025 ആഗസ്റ്റ് 14,15,16 തീയതികളിൽ കൊച്ചിയിൽ നടക്കും. ഒമ്പത് പ്രവര്‍ത്തനമേഖലകളിൽ നിന്നായി ഗ്ലോബൽ മലയാളി രത്ന പുരസ്കാര ദാനവും ഗ്ലോബൽ മലയാളി സൗന്ദര്യ മത്സരവും കേരള വ്യവസായ നിക്ഷേപക മേളയുമടക്കം ആകര്‍ഷകമായ കലാപരിപാടികളുമാണ് മൂന്നുദിവസത്തെ സമ്മേളനത്തിൽ ഒരുക്കിയിട്ടുള്ളത്.
ശാസ്ത്രം, സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, എന്‍ജിനീയറിങ് , സാമ്പത്തിക ശാസ്ത്രം, കല, നാടകം, സാമൂഹ്യ സേവനം , രാഷ്ട്രീയ പ്രവര്‍ത്തനം എന്നീ മേഖലകളിലാണ് ഗ്ലോബൽ മലയാളി രത്ന പുരസ്കാരം നൽകുന്നത്. ഗ്ലോബൽ മലയാളി സൗന്ദര്യമത്സരത്തിൽ ഏത് രാജ്യത്ത് നിന്നുമുള്ള മലയാളി സുന്ദരികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന പരേഡ്, കലാപരിപാടികള്‍, വിവിധ മത്സരങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിക്കും.
നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള മലയാളി സമൂഹത്തിന്‍റെ പരസ്പരമുള്ള കെട്ടുറപ്പ് വര്‍ദ്ധിപ്പിക്കാനും കേരളത്തിലെ , സാമൂഹ്യ സാമ്പത്തിക നിക്ഷേപകരംഗങ്ങളിൽ പ്രവാസിമലയാളികളുടെ സംഭാവന വര്‍ദ്ധിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ടാണ് ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ നടത്തുന്നത്.
പുതുതലമുറ മലയാളികളെയാണ് ഈ ഫെസ്റ്റിവലിലേക്ക് സംഘാടകര്‍ കാര്യമായി പ്രതീക്ഷിക്കുന്നത്. പ്രതിനിധികളുടെ എണ്ണം നിജപ്പെടുത്തിയതിനായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും പരിപാടിയിൽ പങ്കെടുക്കാന്‍ മുന്‍ഗണന നൽകുന്നത്.
ഗ്ലോബൽ മലയാളി ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കേരള വ്യവസായ നിക്ഷേപകമേള, കൊച്ചിക്കായലിൽ പ്രത്യേക വള്ളംകളി എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനത്തെ കുറിച്ച് കൂടുതൽ അറിയാനും രജിസ്റ്റര്‍ ചെയ്യാനുമായിwww.globalmalayaleefestival.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Story Highlights : Global Malayalee Festival to be held in Kochi in August 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here