Advertisement

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി, സഹോദരന് 123 വര്‍ഷം തടവ് ശിക്ഷ വിധിച്ച് പോക്‌സോ കോടതി

October 7, 2024
Google News 2 minutes Read
court

മലപ്പുറം അരീക്കോട് 12 വയസ്സുകാരിയായ സഹോദരിയെ പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ സഹോദരന് 123 വര്‍ഷം തടവ്. മഞ്ചേരി പോക്‌സോ കോടതിയാണ് കടുത്ത ശിക്ഷ വിധിച്ചത്. ഏഴു ലക്ഷം രൂപ പിഴയും അടയ്ക്കണം. 19 വയസ്സുകാരനായ സഹോദരനാണ് പ്രതി. 2019 ലാണ് കേസ് ആസ്പദമായ സംഭവം. ഡിഎന്‍എ പരിശോധനയിലൂടെയാണ് പോലീസ് കുറ്റം തെളിയിച്ചത്.

പെണ്‍കുട്ടിക്ക് വേണ്ടി പോലീസും പ്രോസിക്യൂഷനും വലിയ പോരാട്ടമാണ് നടത്തിയത്. കോടതിവിധിക്ക് പിന്നാലെ പ്രതിയായ സഹോദരന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല.

Story Highlights : man who raped his minor sister gets 123 years imprisonment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here