Advertisement

ഹരിയാനയിൽ കോൺഗ്രസ് സർക്കാരുണ്ടാക്കും; ഭൂപീന്ദർ സിംഗ് ഹൂഡ

October 8, 2024
1 minute Read

ഹരിയാനയിൽ കോൺഗ്രസ് തന്നെ സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡ. ആദ്യഘട്ടത്തിലെ മുന്നേറ്റത്തിന് ശേഷം പിന്നിലായതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിലവിൽ ബിജെപിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. കോൺഗ്രസ് സർക്കാർ രൂപീകരിക്കും. ഞങ്ങളുടെ പാർട്ടി അറുപതിലധികം സീറ്റുകൾ നേടുമെന്ന് കോൺഗ്രസ് എംപി കുമാരി സെൽജ പറഞ്ഞു.

രാവിലെ എട്ട് മുതൽ ആരംഭിച്ച വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകൾ വന്നപ്പോൾ ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം പ്രകടമായിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെ ബിജെപി ലീഡ് ഉയർത്തുകയാണ്. ഇവിടെ ഭരണക്ഷിയായ ബിജെപി ബഹുദൂരം പിന്നിലായിരുന്നെങ്കിലും ഇപ്പോൾ അവർ തിരിച്ചുവരികയാണ്.

നിലവിൽ ബിജെപി ഇവിടെ മുന്നിട്ട് നിൽക്കുകയാണ്. ബിജെപിയുടെ അപ്രതീക്ഷിത തിരിച്ചുവരവിൽ അമ്പരന്നിരിക്കുകയാണ് കോൺഗ്രസ് കേന്ദ്രങ്ങൾ. ആദ്യഘത്തിൽ എളുപ്പത്തിൽ ഭരണം നേടുമെന്ന് കരുതിയിരുന്ന ഹരിയാനയിലാണ് വോട്ടെണ്ണൽ പുരോഗമിക്കവേ ബിജെപി കുതിച്ചുകയറിയത്. നേരത്തെ കോൺഗ്രസ് പ്രവർത്തകർ ആഘോഷങ്ങൾ തുടങ്ങിയിരുന്നു.

കശ്‌മീരിൽ എൻസി-കോൺഗ്രസ് സഖ്യം മുന്നേറ്റം തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ പിഡിപി ഉൾപ്പെടയുള്ള കക്ഷികളുമായി കോൺഗ്രസും എൻസിയും ഭരണത്തിനായി കൈകോർക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ഇത് സംബന്ധിച്ച സൂചനകൾ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ലെങ്കിലും ഭാവിയിൽ ഇത്തരം സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല എന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന അഭിപ്രായം.

രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ആരംഭിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വരുന്ന നിർണായക അസംബ്ലി തിരഞ്ഞെടുപ്പുകൾ എന്ന നിലയിൽ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഫലങ്ങളാണ് ഇവിടുത്തേത്. കൂടാതെ പത്ത് വർഷത്തിന് ശേഷം ജമ്മു കശ്‌മീർ പോളിങ് ബൂത്തിലേക്ക് കയറിയെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

Story Highlights : deepinder hooda on haryana assembly elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top