Advertisement

നീലയിൽ തിളങ്ങി ബോളിവുഡ് സുന്ദരിമാർ

October 8, 2024
1 minute Read
outfit

നിറങ്ങളുടെ ഉത്സവമായ നവരാത്രി ദിനത്തിൽ നിലയിൽ തിളങ്ങി ബോളിവുഡ് സുന്ദരിമാരായ ആലിയഭട്ടും ജാൻവി കപൂറും രശ്‌മിക മന്ദാനയും. ബേസിക് ബ്ലൂ കളറുള്ള കോ-ഓർഡ് സെറ്റിലാണ് നടി രശ്‌മിക മന്ദന എത്തിയത്.

പ്രിൻറഡ് ക്രോപ്പ് ടോപ്പിൽ നീല കേപ്പും ചേർന്ന് സിൽകി മെറ്റീരിയലിലുള്ള പലാസോയാണ് വസ്ത്രത്തിൻ്റെ സവിശേഷത. ഔട്ഫിറ്റിന് അനുയോജ്യമായ രീതിയിലുള്ള കമ്മലും ഹെയർ സ്റ്റൈലും സിമ്പിൾ മേക്കപ്പും എടുത്തുപറയേണ്ടതാണ്.

എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്ത ലുക്കിലെ കടും നീല നിറത്തിലുള്ള കഫ്‌താനിലാണ് ആലിയ ഭട്ട് എത്തിയത്. എന്നും കാഴ്ച്ചയിൽ ഒരു ബോൾഡ് ലുക്ക് നിലനിർത്താൻ താരം പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇത്തവണയും അത് തെറ്റിയില്ല. ഫ്രീഫിറ്റ് കഫ്ത്താനിലെ ചെറിയ രീതിയിലുള്ള പിങ്ക് യെല്ലോ നിറങ്ങളിലുള്ള ഹാൻഡ് വർക്കുകൾ ഒരു ക്ലാസ്സി ലുക്കാണ് തരുന്നത്. ബ്ലാക്ക് മെറ്റലിലുള്ള കമ്മലും മോതിരങ്ങളുമാണ് താരം വസ്ത്രവുമായി പെയർ ചെയ്തിരിക്കുന്നത്.

നീളമുള്ള കേപ്പിൽ പ്രിൻ്റഡ് ക്രോപ്പ് ലുക്കിൽ ജാൻവി കപൂർ അതി സുന്ദരിയായിരുന്നു. ജാൻവി ഉപയോഗിച്ച നീളമുള്ള കേപ്പിലും ക്രോപ്പ് ടോപ്പിലും ചെറിയ രീതിയിലുള്ള പ്രിൻറ്റഡ് വർക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇൻഡിഗോ ബ്ലൂ കളറിലായിരുന്നു ഔട്ട്ഫിറ്റ്.

Story Highlights : Navratri outfits of Bollywood actress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top