Advertisement

എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ച; അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം

October 8, 2024
1 minute Read

എ.ഡി.ജി.പി എം ആർ അജിത് കുമാർ – ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദം നിയമസഭയിൽ പ്രതിപക്ഷം ഇന്ന് ഉന്നയിക്കും.അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.

പ്രതിപക്ഷത്തിന്‍റെ നോട്ടീസിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.
കൂടിക്കാഴ്ച്ച വിവാദത്തിൽ മുഖ്യമന്ത്രി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
പ്രമേയം പരിഗണനയ്ക്ക് എടുക്കുകയാണെങ്കില്‍ മുഖ്യമന്ത്രി നിലപാട് വിശദീകരിക്കും.കേരളത്തിന് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ശ്രദ്ധ ക്ഷണിക്കലിൽ ഭരണപക്ഷം ഉന്നയിക്കുന്നുണ്ട്.

വയനാട് മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തും.സ്വർണ്ണക്കച്ചവടത്തിലെ നികുതി ചോർച്ച അടക്കമുള്ള വിഷയങ്ങൾ ഇന്ന് സഭയിൽ ചോദ്യോത്തരവേളയിൽ വരുന്നുണ്ട്.

Story Highlights : Opposition on ADGP-RSS meeting in assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top