Advertisement

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്; ബിജെപിയിൽ സാധ്യതാ പട്ടികയായി

October 8, 2024
2 minutes Read

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തിന് ബിജെപിയിൽ സാധ്യതാ പട്ടികയായി. പാലക്കാട് സി കൃഷ്ണകുമാർ, ശോഭാ സുരേന്ദ്രൻ എന്നിവരാണ് പരിഗണനയിൽ. ചേലക്കരയിൽ ടി എൻ സരസു, കെ ബാലകൃഷ്ണൻ എന്നിവരാണ് പട്ടികയിലുള്ളത്. ദേശീയ നേതൃത്വം ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.

ശക്തനായ സ്ഥാനാർത്ഥികളെ മത്സരരം​ഗത്തിറക്കാനാണ് കോർ കമ്മിറ്റി യോ​ഗത്തിലെ തീരുമാനം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്ന് മത്സരിച്ച് വലിയ വോട്ട് ശതമാനം നേടിയ ടി എൻ സരസുവിനെ ചേലക്കരയിൽ‌ പരി​ഗണിക്കൻ മുൻ നിരയിലുണ്ട്. ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരള നിയമസഭയിൽ ബിജെപിയുടെ ശബ്ദം ഉയരുമെന്ന് ശോഭാ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടികയായതോടെ ഉപതെരഞ്ഞടുപ്പിനെ വളരെ പ്രാധാന്യത്തോടെ ബിജെപി സമീപിച്ചിരിക്കുകയാണ്.

Read Also: ഹരിയാന ചരിത്രമെഴുതി, ഗീതയുടെ ഭൂമിയില്‍ മൂന്നാമതും ബിജെപി, ഒരിക്കലും കോണ്‍ഗ്രസിന് തുടര്‍ച്ചയായി ഭരിക്കാനായിട്ടില്ല: മോദി

ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മുന്നിലെത്തിയ ബിജെപി വലിയ പ്രതീക്ഷയിലാണ്. രണ്ടു മണ്ഡലങ്ങളിലും ത്രികോണ മത്സരം എന്നതാണ് വിലയിരുത്തൽ. കെ മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി സരിൻ എന്നിവരാണ് കോൺഗ്രസിന്റെ പട്ടികയിലുള്ളത്.സിപിഐഎമ്മിൽ വി വസീഫും പട്ടികയിലുണ്ട്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പ്രചരണം തുടങ്ങാനാണ് സിപിഐഎം തീരുമാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുന്നേറ്റം ഉണ്ടാക്കാനാണ് ശ്രമം.

Story Highlights : Possible candidate list of BJP for Palakkad, Chelakkara by-election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top