Advertisement

കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് ക്രമക്കേട്; സി.പി.ഐ.എമ്മില്‍ കൂട്ട അച്ചടക്ക നടപടി

October 9, 2024
1 minute Read

തൃശൂർ കുട്ടനല്ലൂർ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിൽ അച്ചടക്ക നടപടി. പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റി അംഗം വർഗീസ് കണ്ടംകുളത്തിയെ ഏരിയാ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തി. ഒല്ലൂർ ഏരിയാ സെക്രട്ടറി കെ.പി. പോളിനെ ഒരു വർഷത്തേയ്ക്ക് സസ്പെൻഡ് ചെയ്തു.
ബാങ്ക് മുൻ പ്രസിഡൻ്റും ഒല്ലൂർ ഏരിയാ കമ്മിറ്റി അംഗവുമായ റിക്സൺ പ്രിൻസനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

കൂടാതെ ക്രമക്കേട് നടന്നകാലത്ത് ബാങ്ക് ഡയറക്ടർമാരായിരുന്ന അഞ്ച് സിപിഐഎം നേതാക്കളെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും തീരുമാനമായി.

കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ വായ്പ അനുവദിച്ചതിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിൻ്റെ പേരിലാണ് നേതാക്കൾക്കെതിരെ നടപടിയെടുത്തത്. തൃശൂർ ജില്ലാ കമ്മിറ്റി യോഗം അച്ചടക്ക നടപടികൾ അംഗീകരിച്ചു.

Story Highlights : Disciplinary action in CPIM Kuttanellur Service Cooperative Bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top