Advertisement

നിതിഷും റിങ്കുവും കസറി; ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 222

October 9, 2024
1 minute Read
India Bangladesh match

ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാ്റ്റ് ചെയ്ത ഇന്ത്യ ബംഗ്ലാദേശിന് നല്‍കിയത് 222 റണ്‍സിന്റെ വിജയലക്ഷ്യം. 34 പന്തില്‍ നിന്ന് ഏഴ് സിക്‌സും നാല് ബൗണ്ടറിയുമടക്കം 74 റണ്‍സ് അടിച്ച് നിതീഷ്‌കുമാര്‍ റെഡ്ഡിയും 29 ബോളില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറിയുമടക്കം 53 റണ്‍സ് അടിച്ച റിങ്കു സിങുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. റിഷാദ് ഹൊസെയ്ന്‍ ബംഗ്ലാദേശിനായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തീര്‍ത്തും നിറം മങ്ങിയ മാച്ചില്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യക്ക് 221 റണ്‍സാണ് നേടാനായത്. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യന്‍നിരയില്‍ നിന്നും പതിവുപോലെ അഭിഷേക് ശര്‍മ്മയും സഞ്ജുസാംസണുമാണ് ഓപ്പണിങ് ബാറ്റിങിനെത്തിയത്. എന്നാല്‍ ടസ്‌കില്‍ അഹമ്മദ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തില്‍ സഞ്ജു നജ്മുള്‍ ഹൊസൈന്‍ ഷാന്റോക്ക് ക്യാച്ച് നല്‍കി മടങ്ങി. ഏഴ് പന്തില്‍ രണ്ട് ബൗണ്ടറിയടക്കം പത്ത് റണ്‍സാണ് സഞ്ജു നേടിയത്.

മൂന്ന് ബൗണ്ടറിയടക്കം 11 പന്തില്‍ നിന്ന് 15 റണ്‍സടിച്ച അഭിഷേക് ശര്‍മയെ തന്‍സിം ഹസന്‍ സാക്കിബ് ആണ് പുറത്താക്കിയത്. പത്ത് പന്തില്‍ നിന്ന് എട്ട് റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് നിരാശയാണ് ആരാധകര്‍ക്ക് നല്‍കിയത്. മുസ്തഫിസുര്‍ റഹ്‌മാന്‍ ആണ് സൂര്യയുടെ വിക്കറ്റെടുത്തത്. ഇതോടെ ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 45ന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ തകര്‍ച്ചയിലായിരുന്നു. തുടര്‍ന്നായിരുന്നു രക്ഷകരുടെ വരവ്. തകര്‍ത്തടിച്ച നിതീഷ്‌കുമാര്‍ റെഡ്ഡിയും പിന്നാലെ എത്തിയ റിങ്കു സിങ്ങും ഇന്ത്യയെ കര കയറ്റുകയായിരുന്നു. റിങ്കു സിങിന് മികച്ച പിന്തുണ നല്‍കി ക്രീസില്‍ തുടര്‍ന്ന് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ രണ്ട് സിക്‌സും രണ്ട് ഫോറും അടക്കം 19 ബോളില്‍ നിന്ന് 32 റണ്‍സ് എടുത്തു. ബംഗ്ലാദേശിനായി റിഷാദ് ഹൊസെയ്ന്‍ ബംഗ്ലാദേശിനായി മൂന്നും തന്‍സിം ഹസ്സന്‍ ഷാക്കിബ്, ടസ്‌കിന്‍ അഹമ്മദ്, മുസഫിസുര്‍ റഹ്‌മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

Story Highlights : India vs Bangladesh T20 series second match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top