Advertisement

‘സുരേഷ് ഗോപി ആക്ഷന്‍ ഹീറോയായി സേവാഭാരതിയുടെ ആംബുലൻസിൽ എത്തി, പിന്നിൽ ADGP’: തിരുവഞ്ചൂർ രാധാകൃഷ്ണൻ

October 9, 2024
1 minute Read

പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ രക്ഷകനായി ആക്ഷൻ ഹീറോ വന്നുവെന്നും അതിനു ADGP അവസരം ഒരുക്കിയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ. തൃശൂർ പൂരത്തിൽ 8 വീഴ്ചകൾ ഉണ്ടായയെന്നും തിരുവഞ്ചൂർ പറയുന്നു.

തേര് എഴുന്നെള്ളിക്കും പോലെയാണ് സുരേഷ്ഗോപിയെ കൊണ്ട് വന്നത്. ആക്ഷൻ ഹീറോ പരിവേഷമാണ് ഗോപിക്ക് കിട്ടിയത്.പൊലീസ് അറിയാതെ എങ്ങിനെ സുരേഷ് ഗോപി ആംബുലൻസിൽ വന്നു. സേവാഭാരതിയുടെ ആംബുലൻസിന് പോകാൻ വഴി ഒരുക്കിയത് ആരാണ് പൊലീസല്ലേ.

തൃശൂർ പൂരം കലക്കിയത് ചർച്ചക്ക് എടുത്തത് നല്ലകാര്യമാണ്. മുന്നൊരുക്കങ്ങളിൽ വരെ വലിയ വീഴ്ചയുണ്ടായി. ആദ്യം എഴുന്നള്ളിപ്പ് വന്നപ്പോൾ സ്വകാര്യ വാഹനങ്ങൾ കാരണം തടസ്സപ്പെട്ടു. ജനത്തെ പൊലീസ് ശത്രുവിനെ പോലെ കണ്ടുവെന്നും തിരുവഞ്ചൂർ പറയുന്നു.

അനുഭവം ഇല്ലാത്ത ആളെ കമ്മീഷണർ ആക്കി. എണ്ണ കൊണ്ട് പോയവരെ വരെ തടഞ്ഞു. രാത്രി പൊലീസ് അതിക്രമം ഇരട്ടിയായി.ദേശക്കാരെ സങ്കടത്തിലാക്കിയായിരുന്നു പൊലീസിന്റെ പെരുമാറ്റം. പൂരം കലക്കിയത് രാഷ്ട്രീയ ലക്‌ഷ്യം വെച്ചു കൊണ്ടാണ്. രാഷ്ട്രീയ ലക്ഷ്യം വച്ച് സുരേഷ് ഗോപിക്ക് വഴി വെട്ടുകയായിരുന്നു.

സുരേഷ് ഗോപിയേ ജയിപ്പിക്കാൻ അജിത് കുമാർ ഇടപെട്ടു എന്ന ആക്ഷേപം ഭരണ കക്ഷിക്ക് തന്നെ ഉണ്ടെന്നും തിരൂവഞ്ചൂർ പറഞ്ഞു. കമ്മീഷറുടെ തലയിൽ വച്ച് വീഴ്ചകളിൽ നിന്ന് മുതിർന്നവർക്ക് തലയൂരാൻ കഴിയുന്നതെങ്ങനെയാണ്. കമ്മീഷണർ ഒറ്റക്ക് അല്ല എല്ലാം ചെയ്തത്. ഹിഡൻ അജണ്ടയായിരുന്നു പൂരം കലക്കാൻ.

പൂരം കലങ്ങിയപ്പോൾ കെ രാജനും ആർ ബിന്ദുവിനും സ്ഥലത്ത് എത്താൻ ആയില്ല. പക്ഷേ സുരേഷ് ഗോപി വന്നു. രണ്ട് മന്ത്രിമാരുണ്ടായിരുന്നപ്പോഴാണ് ഇതെല്ലാം നടന്നത്. അവർക്ക് പോലും സംഭവസ്ഥലത്ത് എത്താനായില്ല.

സുനിൽ കുമാറിന് കൊടുക്കാത്ത പ്രാധാന്യം സുരേഷ് ഗോപിക്ക് കൊടുത്തു. അന്വേഷണ റിപ്പോർട്ട് വരാൻ അഞ്ചു മാസം എടുത്തു. അന്വേഷിച്ചത് കലക്കിയ എഡിജിപി നൽകിയത് തട്ടി കൂട്ട് എന്നും തിരുവഞ്ചൂർ പറഞ്ഞു.

Story Highlights : Thiruvanchoor Radhakrishnan Against ADGP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top