ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 2000 കോടി വിലയുള്ള 200 കിലോ കൊക്കെയ്ന്‍ പിടികൂടി
ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 2000 കോടി രൂപ വില വരുന്ന 200 കിലോഗ്രാം കൊക്കെയ്‌നാണ് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്.രമേഷ് നഗറിലെ അടച്ചിട്ട കടയില്‍ നിന്നായിരുന്നു മയക്കുമരുന്ന് പിടികൂടിയത്.കൊക്കെയ്ന്‍ കടത്താനുപയോഗിച്ച കാറിലെ ജി.പി.എസ് സിഗ്‌നല്‍ ട്രാക്ക് ചെയ്താണ് പൊലീസ് മയക്കുമരുന്ന് സൂക്ഷിച്ച ഗോഡൗണില്‍ എത്തിയത്. (Cocaine worth Rs 2,000 crore seized in Delhi)
പ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. അന്താരാഷ്ട്ര സംഘത്തിന് കേസില്‍ ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.കഴിഞ്ഞാഴ്ച സൗത്ത് ഡല്‍ഹിയില്‍ നിന്ന് 5620 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ പിടികൂടിയിരുന്നു.
Read Also: ‘ഓംപ്രകാശ് ആരാണെന്ന് ഗൂഗിൾ ചെയ്താണ് മനസിലാക്കിയത്, കണ്ട ഓർമ പോലുമില്ല’: പ്രയാഗ മാർട്ടിൻ
സ്‌നാക് പാക്കറ്റുകളിലാണ് കൊക്കെയ്ന്‍ കടത്താന്‍ ശ്രമം നടന്നത്. കുറ്റവാളികള്‍ ഈ പാക്കറ്റുകള്‍ ട്രാക്ക് ചെയ്യാന്‍ കാറില്‍ ഉപയോഗിച്ച ജിപിഎസ് ട്രാക്കര്‍ തന്നെ അവര്‍ക്കുള്ള കുരുക്കാകുകയായിരുന്നു. പ്രതി ലണ്ടനിലേക്ക് കടന്നെന്ന് സംശയിക്കുന്നതിനാല്‍ രാജ്യത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.
Story Highlights : Cocaine worth Rs 2,000 crore seized in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here