Advertisement

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും

October 10, 2024
1 minute Read

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും. ആർഎസ്എസ് ബിജെപി സംയുക്ത യോഗത്തിലാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിലും കെ സുരേന്ദ്രൻ പാർട്ടിയെ നയിക്കും. മറ്റ് ഭാരവാഹികൾക്ക് മാറ്റം ഉണ്ടാകും.

തീരുമാനം അറിയിച്ചത് ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷാണ്. ജനറൽ സെക്രട്ടറി വൈസ് പ്രസിഡന്റ് ചുമതലകളിൽ മാറ്റം ഉണ്ടാകും.

കൊച്ചിയിൽ ചേർന്ന ആർഎസ്എസ് ബിജെപി സംയുക്ത യോഗത്തിലാണ് കേന്ദ്ര തീരുമാനം അറിയിച്ചത്. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ ബിജെപി കാഴ്ചവച്ച മുന്നേറ്റമാണ് സുരേന്ദ്രനെ വീണ്ടും അധ്യക്ഷനായി തെരെഞ്ഞെടുത്തത്. കൂടാതെ ബിജെപി അംഗത്വത്തിലും സുരേന്ദ്രൻ നിർണായക പങ്കുവഹിച്ചു.

Story Highlights : K Surendran continue as bjp kerala president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top