കറാച്ചിയില്‍ പാകിസ്താനെ ഇകഴ്ത്തി, ഇന്ത്യയെ പുകഴ്ത്തി ട്രോളേറ്റു വാങ്ങി സാകിര്‍ നായിക്
ഔദ്യോഗിക ക്ഷണം സ്വീകരിച്ച് പാക്കിസ്ഥാനിലെത്തിയ വിവാദ ഇസ്ലാം പ്രഭാഷകന്‍ സാകിര്‍ നായികിന് പാക്കിസ്താനികളുടെ ട്രോള്‍ വര്‍ഷം. നായിക്ക് കറാച്ചിയില്‍ നടത്തിയ പ്രസംഗം ആണ് ഇപ്പോള്‍ വിനയായിരിക്കുന്നത്.
എയര്‍പോര്‍ട്ടില്‍ അധിക ലഗേജിനുള്ള പിഴ ഒഴിവാക്കാതെ പാകിസ്താന്‍ എയര്‍ലൈന്‍സ് അധികൃതര്‍ 50% ഡിസ്‌കൗണ്ട് മാത്രം നല്‍കാമെന്ന് പറഞ്ഞത് സാക്കിര്‍ നായിക്കിനെ ചൊടിപ്പിച്ചതാണ് വിഷയം. ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ ഒരു അമുസ്ലിം പോലും തന്നെ സൗജന്യമായി പോകാന്‍ അനുവദിച്ചേനെ എന്ന അദ്ദേഹത്തിന്റെ പരാമര്‍ശമാണ് പാകിസ്ഥാനികള്‍ ട്രോളാക്കി ആഘോഷിച്ചത്.
പ്രസംഗത്തിന്റെ വീഡിയോ വൈറല്‍ ആയതിനു പിന്നാലെ സാകിര്‍ നായിക്കിനെ പരിഹസിച്ചുകൊണ്ട് നിരവധിയാളുകള്‍ രംഗത്തെത്തി. 1000 കിലോ ആയിരുന്നു നായിക്കിന്റെ ലഗ്ഗേജിന്റെ ഭാരം, അതായത് അനുവദനീയമായതിലും 600 കിലോ കൂടുതല്‍. ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷ പ്രസംഗം, വര്‍ഗീയ അസ്വാരസ്യം ഉണ്ടാക്കാന്‍ ശ്രമിക്കല്‍, തുടങ്ങി അനവധി കേസുകളില്‍ അനേഷണം നേരിടുന്ന മുംബൈ സ്വദേശിയായ നായിക് നിലവില്‍ മലേഷ്യയില്‍ ആണ് താമസം. ഈ മാസം 28 വരെ അദ്ദേഹം പാകിസ്താനിലുണ്ടാകും എന്നാണ് വിവരം.
Story Highlights : Pakistanis troll state guest Zakir Naik who wanted extra baggage fee waived
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here