Advertisement

കല്യാൺ ചൗബെ ആക്ടിംഗ് സിഇഒ ആയി ആൾമാറാട്ടം നടത്തുന്നു; പിടി ഉഷ

October 10, 2024
Google News 2 minutes Read
pt usha

കല്യാണ് ചൗബെക്കെതിരെ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ. ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ച നീക്കത്തെ തുടർന്നായിരുന്നു പരാമർശം. രഘു റാം അയ്യർ ആണ് IOA യുടെ CEO യെന്നും കല്യാണ് ചൗബെ ആൾ മാറാട്ടം നടത്തുകയാണെന്നും ഔദ്യോഗിക പ്രസ്താവനയിൽ പിടി ഉഷ ആരോപിച്ചു.

ഒരുകൂട്ടം ആളുകൾ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ പ്രവർത്തനത്തെ തടസപ്പെടുത്താൻ തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്, അധ്യക്ഷ എന്ന നിലയിൽ സുതാര്യത ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധയാണെന്നും നിയമവിരുദ്ധ നടപടികളെ അവഗണിക്കണമെന്നും പിടി ഉഷ ആഹ്വാനം ചെയ്തു.

Read Also: പിടി ഉഷക്കെതിരെ അവിശ്വാസ പ്രമേയം, റിലയന്‍സിന് ‘അനാവശ്യമായ ആനുകൂല്യങ്ങള്‍’ നല്‍കിയെന്ന സിഎജി റിപ്പോര്‍ട്ടും ചര്‍ച്ചക്ക്

ഒക്ടോബർ 25 ന് യോഗം വിളിച്ചതും അവിശ്വാസ പ്രമേയം അജണ്ട നിശ്ചയിച്ചതും നിയമവിരുദ്ധമാണെന്നും ഭരണഘടനാലംഘനമാണ് ഐഒഎ നടത്തുന്നതെന്നും പിടി ഉഷ വ്യക്തമാക്കി. എന്നാൽ പിടി ഉഷയും എക്‌സിക്യൂട്ടീവ് അംഗങ്ങളുമായുള്ള തർക്കങ്ങളുടെ തുടർച്ചയായാണ് ഈ മാസം 25 ന് ചേരുന്ന പ്രത്യേക ഐഒഎ ജനറൽ ബോഡി യോഗത്തിലെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള പുതിയ നീക്കം.

ചുമതലയേറ്റെടുത്തതുമുതൽ പി ടി ഉഷ ഇന്ത്യൻ കായിക മേഖലയ്‌ക്കെതിരായി പ്രവർത്തിക്കുന്നുവെന്നാണ് ആരോപണം. ഐഒഎ പ്രസിഡൻ്റിൻ്റെ അധികാരം അവലോകനം ചെയ്യുമെന്നും, ഉഷ നടപ്പാക്കിയ സ്‌പോൺസർഷിപ്പ് കരാറുകൾ, സിഇഒ നിയമനം, വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് 1.75 കോടി രൂപ വായ്പ എന്നിവ പരിശോധിക്കുമെന്നും എക്‌സിക്യുട്ടീവ് അംഗങ്ങൾ അറിയിച്ചു.

Story Highlights : PT Usha against Kalyan Chaube

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here