Advertisement

കളരിപ്പയറ്റ് ദേശിയ ഗെയിംസിൽ മത്സരയിനമാക്കണമെന്ന ഹർജി; പി.ടി. ഉഷയ്ക്ക് നോട്ടീസ്

January 30, 2025
Google News 1 minute Read

കളരിപ്പയറ്റ് ദേശിയ ഗെയിംസിൽ മത്സരയിനമാക്കണമെന്ന ഹർജിയിൽ പി.ടി.ഉഷയ്ക്ക് നോട്ടീസ്. ഡൽഹി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. ഒളിമ്പിക് അസോസിയേഷനും, കേന്ദ്ര, ഉത്തരാഖണ്ഡ് സർക്കാരുകൾക്കും നോട്ടീസ് നൽകി. ഹരിയാന സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

കളരിപ്പയറ്റ് ഇത്തവണ പ്രദർശന ഇനം മാത്രമാണ്. കഴിഞ്ഞ തവണ ഗോവയിൽ കളരി മത്സര ഇനമായിരുന്നു. കഴിഞ്ഞതവണ ഗോവയിൽ 19 സ്വർണമടക്കം 22 മെഡലാണ്‌ കളരിപ്പയറ്റ്‌ സംഘം നേടിയത്‌. ഇത്തവണ കളരിപ്പയറ്റ്‌ മത്സരയിനമാക്കാൻ കഴിയില്ലെന്ന്‌ ഒളിമ്പിക്‌ അസോസിയേഷൻ നിലപാടെടുത്തിരുന്നു.

വിപുലമായ പങ്കാളിത്തവും രാജ്യത്തെമ്പാടും പ്രചാരവുമുള്ള കായിക ഇനമായിരിക്കണമെന്ന നിബന്ധന പറയുന്നുണ്ടെന്നാണ് ഐഒഎ വിശദീകരിക്കുന്നത്. ഈ മാനദണ്ഡങ്ങൾ കളരിപ്പയറ്റ് പാലിക്കാത്തിനാൽ ഗെയിംസിൽ മത്സരയിനമാക്കാനാകില്ല എന്നാണ് വാദം. കളരിപ്പയറ്റിനെ ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകം മുൻനിർത്തി പ്രദർശനയിനമാക്കുകയായിരുന്നു.

Story Highlights : Kalaripayattu exclusion national games Notice to PT Usha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here