Advertisement

രത്തൻ ടാറ്റയുടെ ആരോഗ്യ രഹസ്യം; മധുരം കുറച്ച ചായ, ധാരാളം വെള്ളം, വെളുത്തുള്ളിയിട്ട പരിപ്പ് കറി

October 11, 2024
1 minute Read
tata

ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യവസായികളിൽ ഒരാളായിരുന്നു അന്തരിച്ച രത്തൻ ടാറ്റ. ആറ് ഭൂഖണ്ഡങ്ങളിലായി 30 കമ്പനികളെ നിയന്ത്രിച്ച മനുഷ്യൻ, ആഡംബരമില്ലാത്ത ജീവിതമായിരുന്നു നയിച്ചിരുന്നത്.

ബിസിനസ്സ് മിടുക്കിനപ്പുറം, പൊതുവെ ചർച്ച ചെയ്യപ്പെടാതെ പോയത് അദ്ദേഹത്തിന്റെ അച്ചടക്കമുള്ള ജീവിതശൈലിയായിരുന്നു. പ്രത്യേകിച്ച് ലളിതവും എന്നാൽ ഫലപ്രദവുമായ ഭക്ഷണക്രമം. പാഴ്‌സി സമുദായത്തിൽ നിന്നുള്ളയാൾ എന്ന നിലയിൽ, അദ്ദേഹത്തിന് ആ ഭക്ഷണരീതികളോട് ഏറെ പ്രിയമുണ്ടായിരുന്നു. റെസ്റ്റോറൻ്റ് വിഭവങ്ങളെക്കാൾ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണമായിരുന്നു രത്തൻ ടാറ്റ കൂടുതലും കഴിച്ചിരുന്നത്. സഹോദരി ഉണ്ടാക്കുന്ന പരമ്പരാഗത വിഭവങ്ങളായിരുന്നു അതിൽ ഏറെ ഇഷ്ടവും. മിതമായ ഭക്ഷണ രീതി നിലനിർത്താൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു.

ഒരു അഭിമുഖത്തിൽ, ടാറ്റ ഇൻഡസ്ട്രീസിന്റെ പ്രിയപ്പെട്ട ഷെഫ് പർവേസ് പട്ടേൽ, രത്തൻ ടാറ്റയ്ക്ക് ഹോംസ്റ്റൈൽ പാഴ്‌സി വിഭവങ്ങൾ ഇഷ്ടമാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഖട്ട-മീത്ത മസൂർ ദാൽ (വെളുത്തുള്ളി കൊണ്ട് പാകം ചെയ്ത മധുരമുള്ള പയർ വിഭവം), മട്ടൺ പുലാവ് ദാൽ, പ്രഭാതഭക്ഷണത്തിനായി അദ്ദേഹം മിക്കപ്പോഴും തിരഞ്ഞെടുക്കാറുള്ള പാഴ്സി വിഭവമായ അക്കുറി (മുട്ട ചിക്കിയെടുത്ത രൂപത്തിലുള്ള വിഭവം) തുടങ്ങിയവയാണ് ഏറ്റവും പ്രിയം.

Read Also: അലൻ വാക്കർ ഷോക്കിടെ ഫോൺ മോഷണം; പിന്നിൽ അസ്ലം ഖാൻ ഗ്യാങ് ?

ടാറ്റ കഴിക്കുന്ന ഭക്ഷണം കൂടുതലും പോഷകങ്ങൾ നിറഞ്ഞ കലോറികൾ ഇല്ലാത്തവയായിരുന്നു. കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയതായിരുന്നു അദ്ദേഹത്തിൻ്റെ ഭക്ഷണക്രമം. അരിയും ഗോതമ്പും പോലുള്ള ധാന്യങ്ങളും പയറുവർഗ്ഗങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

ഡയറ്റിൽ സ്ഥിരമായി ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ഉൾപ്പെട്ടിരുന്നു. ഇലക്കറികൾ, സീസണൽ പച്ചക്കറികൾ, സലാഡുകൾ എന്നിവ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞവയാണ്. പഴങ്ങൾ, പ്രത്യേകിച്ച് ഫൈബർ അടങ്ങിയ ആപ്പിൾ, വാഴപ്പഴം, സിട്രസ് പഴങ്ങൾ എന്നിവയും അദ്ദേഹം കൂടുതലായും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു.

പല ഇന്ത്യക്കാരെയും പോലെ ടാറ്റയും ചായപ്രിയനായിരുന്നു. അമിത പഞ്ചസാര ഒഴിവാക്കിയ ചായകളായിരുന്നു അദ്ദേഹം കുടിക്കാൻ ശ്രദ്ധിച്ചിരുന്നത്. ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുന്നതും അദ്ദേഹത്തിന്റെ ദിനചര്യയുടെ ഒരു പ്രധാന ഘടകമായിരുന്നു.

Story Highlights : Health secrets of Ratan Tata

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top