Advertisement

ഹേമ കമ്മിറ്റി; അതിജീവിതമാർക്ക് പരാതി അറിയിക്കാൻ സംവിധാനം ഒരുക്കി കേരള പൊലീസ്

October 11, 2024
2 minutes Read
hema

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാർക്ക് പരാതികൾ അറിയിക്കാൻ ഇ മെയിൽ വിലാസവും ഫോൺ നമ്പറും പ്രസിദ്ധീകരിച്ച് കേരള പൊലീസ്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗത്തിന്റെ ഫോൺ നമ്പറും ഇ മെയിൽ ഐഡിയുമാണ് പരാതി അറിയിക്കാൻ നൽകിയിരിക്കുന്നത്. ഹേമകമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവർക്ക് ഏതെങ്കിലും തരത്തിൽ ഇതുമായി ബന്ധപ്പെട്ട പരാതികൾ പൊലീസിൽ അറിയിക്കാൻ ഉണ്ടെങ്കിൽ അത് അതീവരഹസ്യമായി കൈകാര്യം ചെയ്യാനാണ് ഇപ്പോൾ ഈ ഒരു സംവിധാനം മുന്നിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.

Read Also: മനോജ് എബ്രഹാം ചുമതലയേറ്റു

ഹേമകമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയശേഷം അതിജീവിതമാരുടെ സ്വകാര്യതയെ ഹനിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടിരുന്നു ഇത് മുൻനിർത്തിയാണ് പൊലീസ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇമെയിൽ വഴി പരാതിയുമായി ബന്ധപ്പെട്ട തെളിവുകളും ഡോക്യൂമെന്റസുകളും അയക്കാൻ കഴിയും. നിയമസഭയിലടക്കം ഹേമകമ്മിറ്റി റിപ്പോർട്ട് ചർച്ചയാകുന്ന സാഹചര്യത്തിലാണ് കേരളപൊലീസിന്റെ ഭാഗത്ത് നിന്ന് പെട്ടെന്നുള്ള ഈ നീക്കം.

Story Highlights : Hema Committee; Kerala Police has set up a system to report complaints to victims

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top