Advertisement

ചോറ്റാനിക്കര നവരാത്രി മഹോത്സവം; മേളപ്രമാണിയായി ജയറാം, അണിനിരന്നത് 151 വാദ്യകലാകാരൻമാർ

October 11, 2024
Google News 1 minute Read

ചോറ്റിനിക്കര ദേവീക്ഷേത്രത്തിലെ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി. പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാമാണ് മേളപ്രമാ‌ണി. പവിഴമല്ലിത്തറയ്‌ക്കു മുന്നിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു തുടർച്ചയായി 11-ാം വർഷമാണ് മേളം നടക്കുന്നത്. എല്ലാ വർഷവും ജയറാമാണ് മേളപ്രമാണി.

കഴിഞ്ഞവർഷം 168-ലധികം കലാകാരൻമാരാണ് മേളത്തിൽ പങ്കെടുത്തത്. കഴിഞ്ഞ 11 വർഷമായി പവിഴമല്ലി മേളത്തിന്റെ വാദ്യ സംയോജനം ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

ഇടന്തലയിൽ ചോറ്റാനിക്കര സത്യൻ നാരായണൻമാരാർ, ആനിക്കാട് കൃഷ്ണകുമാർ, ആനിക്കാട് ഗോപകുമാർ ഉൾപ്പെടെ 17 പേരും വലന്തലയിൽ തിരുവാങ്കുളം രഞ്ജിത്ത്, ഉദയനാപുരം മണി മാരാർ, പുറ്റുമാനൂർ മഹേഷ് മാരാർ അടക്കം 50 പേരുമാണ് അണിനിരക്കുന്നത്.

Story Highlights : Jayaram in chottanikara temple melam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here