Advertisement

നാസിക്കിലെ തപോവനത്തിൽ 70 അടി ഉയരമുള്ള ശ്രീരാമന്റെ പ്രതിമ ഉയർന്നു

October 12, 2024
Google News 2 minutes Read

മഹാരാഷ്‌ട്രയിലെ നാസികിൽ 70 അടി ഉയരമുള്ള ശ്രീരാമന്റെ പ്രതിമ വെള്ളിയാഴ്ച അനാച്ഛാദനം ചെയ്തു. നഗരത്തിലെ പഞ്ചവടി പ്രദേശത്തെ തപോവനത്തിലെ രാംസൃഷ്ടി ഗാർഡനിലാണ് പ്രതിമ സ്ഥാപിച്ചത്. ഇസ്‌കോൺ ക്ഷേത്രമുഖ്യൻ ഗൗരംഗ് ദാസ് പ്രഭുവും സാമ്പത്തിക വിദഗ്ധൻ ഡോ.വിനായക് ഗോവിൽക്കറും ചേർന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ദേശീയ മാധ്യമമായ ദി ഹിന്ദു, PTI ഉൾപ്പെടെയുള്ള വാർത്താ ഏജൻസികളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

നാസിക് ഈസ്റ്റ് അസംബ്ലി മണ്ഡലം എം.എൽ.എ രാഹുൽ ദിക്ലെ നേതൃത്വം നൽകുന്ന പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ ടൂറിസം മന്ത്രാലയത്തിൽ നിന്ന് 5 കോടി രൂപ അനുവദിച്ചിരുന്നു. പ്രതിമയുടെ സുരക്ഷയ്‌ക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു

.ഫൈബർ റീഇൻഫോഴ്സ്ഡ് പോളിമർ (എഫ്ആർപി) ഉപയോഗിച്ച് നിർമ്മിച്ച പ്രതിമ ആർസിസി ഘടനയിലാണ് സ്ഥാപിച്ചിരിക്കുന്നത്. സ്ലാബിന് 15 അടി ഉയരമുണ്ട്. 108 അടി ഉയരമുള്ള ഫ്ലാഗ് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്.

ശ്രീരാമൻ തന്റെ 14 വർഷത്തെ വനവാസത്തിന്റെ ഗണ്യമായ ഒരു ഭാഗം തപോവനത്തിൽ ചെലവഴിച്ചതായി വിശ്വസിക്കപ്പെടുന്നുവെന്ന് നാസിക് ഈസ്റ്റ് എംഎൽഎ രാഹുൽ ദിക്ലെ പറഞ്ഞു. കൂടാതെ നഗരത്തിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുമെന്ന് രാഹുൽ ദിക്ലെ പറഞ്ഞു.

Story Highlights : 70-foot tall statue of Lord Ram unveiled in Nashik’s Tapovan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here