ദുർഗാദേവിയുടെ അനുഗ്രഹം തിന്മയിൽ നിന്ന് സംരക്ഷിക്കും; നവരാത്രി ആശംസയുമായി പാക് താരം ഡാനിഷ് കനേരിയ

നവരാത്രി ആശംസകൾ അറിയിച്ച് മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ദുർഗ്ഗാദേവിയുടെ അനുഗ്രഹം തിന്മയിൽ നിന്ന് എപ്പോഴും സംരക്ഷിക്കുമെന്നും കനേരിയ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
‘ ഏവർക്കും നവരാത്രി ആശംസകൾ. നവരാത്രി എല്ലാവരുടെയും ജീവിതത്തിൽ ശക്തിയും നല്ല ആരോഗ്യവും സമൃദ്ധിയും കൊണ്ടുവരട്ടെ. ദുർഗ്ഗാ ദേവിയുടെ അനുഗ്രഹം നമുക്ക് ശക്തി നൽകുകയും തിന്മയിൽ നിന്ന് എപ്പോഴും നമ്മെ സംരക്ഷിക്കുകയും ചെയ്യട്ടെ.‘ എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
അതേസമയം മുൾട്ടാനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്‌സിനും 47 റൺസിനും തോറ്റ പാകിസ്താനെ രൂക്ഷമായി വിമർശിച്ച് ഡാനിഷ് കനേരിയ രംഗത്തെത്തി. പാകിസ്താൻ ക്രിക്കറ്റ് കുഴിച്ചുമൂടപ്പെട്ടു. കളിക്കാർ ഒന്നും ചെയ്തില്ല. പാകിസ്ഥാൻ കളി നിർത്തിയാൽ അത് അവർ എടുക്കുന്ന ഏറ്റവും മികച്ച തീരുമാനം.
നിങ്ങൾക്ക് രാജ്യാന്തര ക്രിക്കറ്റിൻ്റെ ഭാഗമാകണമെങ്കിൽ യുവതാരങ്ങളെ ടീമിലെത്തിക്കുക. ടീമിന്റെ മോശം അവസ്ഥയെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ ഇല്ല. എനിക്ക് പാകിസ്ഥാൻ കളിക്കാരെ അധിക്ഷേപിക്കാൻ ആഗ്രഹമുണ്ട്. മോശം വിക്കറ്റുകളിൽ പോലും വിക്കറ്റ് എടുത്തിരുന്ന പാക് ബോളർമാർ ഉണ്ടായിരുന്ന കാലം ഉണ്ടായിരുന്നു. ഇപ്പോൾ ബോളർമാർക്ക് പന്തെറിയാൻ പോലും അറിയില്ലെന്നും കനേറിയ പറഞ്ഞു.
Story Highlights : Danish Kaneria Navaratri wish
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here