Advertisement

വീടുകളിലേക്ക് തിരികെ വരരുത്, ആംബുലൻസ് ഉപയോഗിക്കരുത്: തെക്കൻ ലെബനൻകാരോട് ഇസ്രയേൽ

October 12, 2024
2 minutes Read

തെക്കൻ ലെബനനിലെ ജനങ്ങളോട് വീടുകളിലേക്ക് മടങ്ങി വരരുതെന്ന് ഇസ്രയേലി സൈന്യം. ഹിസ്ബുല്ലയ്ക്ക് എതിരെ മേഖലയിൽ ആക്രമണം തുടരുന്നതിനാലാണ് മുന്നറിയിപ്പ്. നിങ്ങളുടെ ഗ്രാമങ്ങളോട് ചേർന്ന് ഹിസ്ബുല്ല കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം തുടരുകാണെന്നും അതിനാൽ പലായനം ചെയ്ത് പോയവർ വീടുകളിലേക്ക് തിരികെ വരരുതെന്നും ഇസ്രയേൽ വക്താവ് അവിചയ് ആദ്രീ സമൂഹ മാധ്യമമായ എക്സിലെ ഔദ്യോഗിക പേജ് വഴി ആവശ്യപ്പെട്ടു.

ഈ നിർദ്ദേശം ലെബനനിലെ ജനങ്ങളടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ തിരികെ വീടുകളിലേക്ക് വരരുതെന്നും നിർദ്ദേശത്തിൽ പറയുന്നു. മറ്റൊരു പോസ്റ്റിൽ ആരോഗ്യപ്രവർത്തകരോട് ആംബുലൻസ് ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഹിസ്ബുല്ല അംഗങ്ങൾ ആംബുലൻസ് ഉപയോഗിക്കുന്നതിനാലായിരുന്നു ഇത്. മെഡിക്കൽ ടീം അംഗങ്ങളോട് ഹിസ്ബുല്ലയ്ക്ക് വാഹനം നൽകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights : Israel army warns south Lebanon residents not to return to homes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top