Advertisement

ഡല്‍ഹിക്ക് പിന്നാലെ ഗുജറാത്തിലും വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊകെയ്ന്‍; വില 5000 കോടി രൂപ

October 13, 2024
3 minutes Read
Delhi and Gujarat Police seize cocaine worth Rs 5,000 crore

ഗുജറാത്തില്‍ വന്‍ ലഹരി വേട്ട. അന്‍കലേശ്വരില്‍ 5000 കോടി വില വരുന്ന 518 കിലോ കൊകെയ്ന്‍ പിടികൂടി. ദില്ലി പോലീസും ഗുജറാത്ത് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരി വസ്തു പിടികൂടിയത്. അവ്കാര്‍ ഡ്രഗ്‌സ് എന്ന കമ്പനിയിലാണ് റെയ്ഡ് നടത്തിയത്. (Delhi and Gujarat Police seize cocaine worth Rs 5,000 crore)

നേരത്തെ ഈ മാസം ആദ്യം ദില്ലിയില്‍ 562 കിലോകൊക്കെയിന്‍ ദില്ലി പോലീസ് പിടികൂടിയിരുന്നു. 9 ദിവസത്തിന് ശേഷം 208 കിലോ കൊക്കയില്‍ കൂടി കണ്ടെത്തി. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തില്‍ രമേഷ് നഗറില്‍ പിടികൂടിയ കൊകെയ്ന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അവ്കാര്‍ ഡ്രഗ്‌സ് വഴിയാണ് എത്തിയതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് അവ്കാര്‍ ഡ്രഗ്‌സില്‍ റെയ്ഡ് നടത്തി 518 കിലോ കൊകെയ്ന്‍ പിടികൂടുകയായിരുന്നു.

Read Also: ‘ഒന്നും തന്നെ മറയ്ക്കാനില്ല’; മലപ്പുറം പരാമര്‍ശത്തില്‍ ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഡല്‍ഹിയിലെ വന്‍ ലഹരിവേട്ടയ്ക്ക് പിന്നാലെ പൊലീസ് മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഇതോടെ രണ്ടാഴ്ചയ്ക്കിടെ 13000 കോടി രൂപയുടെ ലഹരി മരുന്നാണ് രാജ്യത്ത് ഡല്‍ഹി പൊലീസ് പിടികൂടിയത്.

Story Highlights : Delhi and Gujarat Police seize cocaine worth Rs 5,000 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top