ചാലിയാര്‍ ദോഹ വുമണ്‍സ് വിങ്ങിനു പുതിയ ഭാരവാഹികള്‍

ഖത്തറിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ ചാലിയാര്‍ ദോഹയുടെ വുമണ്‍സ് വിങ് 2024-2026 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. വേള്‍ഡ് മെന്റല്‍ ഹെല്‍ത്ത് ഡേയോട് അനുബന്ധിച്ച് ഒക്ടോബര് 10-ന് ആസ്റ്റര്‍ DMH-ന്റെ സഹകരണത്തോടെ ചാലിയാര്‍ ദോഹ വുമണ്‍സ് ‘ സ്‌ട്രോങ്ങ് വുമണ്‍, സ്‌ട്രോങ്ങ് മൈന്‍ഡ്’ എന്ന ക്യാപ്ഷനില്‍ നടത്തിയ ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തത്.
മുഹ്‌സിന സമീല്‍ കടലുണ്ടി പ്രസിഡന്റും, ഫെമിന സലീം ചെറുവണ്ണൂര്‍ ജനറല്‍ സെക്രട്ടറിയായും, ഷാന നസ്രി വാഴക്കാട് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ്മാരായി ലബീബ ടി കീഴുപറമ്പ് , ഷര്‍ഹാന നിയാസ് ബേപ്പൂര്‍ എന്നിവരെയും ലബീബ കൊടിയത്തൂര്‍, റിസാന പുള്ളിച്ചോല എടവണ്ണ, റിംഷിദ എം സി ഊര്‍ങ്ങാട്ടിരി എന്നിവരെ സെക്രട്ടറിമാരായി തിരഞ്ഞെടുത്തു.
അഡൈ്വസറി കമ്മിറ്റിയില്‍, മുനീറ ബഷീര്‍ ചെയര്‍മാനായും, ഷഹാന ഇല്ലിയാസ് കണ്‍വിനറായും തിരഞ്ഞെടുക്കപ്പെട്ടു.
ഓരോ പഞ്ചായത്തില്‍ നിന്നും രണ്ടു പേരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അടുത്ത് തന്നെ ചേരുന്ന വുമണ്‍സ് വിങ് ഭാരവാഹി യോഗത്തില്‍ വെച്ച് രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു.
ചാലിയാര്‍ ദോഹ പ്രസിഡന്റ് സി. ടി. സിദ്ധിഖ് ചെറുവാടി, ജനറല്‍ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ, ട്രഷറര്‍ അസീസ് ചെറുവണ്ണൂര്‍, ചീഫ് അഡൈ്വസര്‍ സമീല്‍ അബ്ദുല്‍ വാഹിദ്, മെഡിക്കല്‍ വിങ് ചെയര്‍മാന്‍ ഡോ. ഷഫീഖ് താപ്പി മമ്പാട് എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
നിലവിലെ വുമണ്‍സ് വിങ് പ്രസിഡന്റ് മുനീറ ബഷീര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, സംഘടന നടത്തിയ വ്യത്യസ്ത പരിപാടികളെ കുറിച്ച് അവലോകനം നടത്തി. വൈസ് പ്രസിഡന്റ് മുഹ്‌സിന സമീല്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ ശാലീന നിലമ്പൂര്‍ നന്ദി രേഖപ്പെടുത്തി.
Story Highlights : new committee for Chaliyar Doha Women’s Wing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here