സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്; ഇന്ന് 360 രൂപ കൂടി
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 360 രൂപ വർധിച്ച് 57,120 രൂപയായി. ഗ്രാമിന് 45 രൂപ വർദ്ധിച്ച് 7140 രൂപയും 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5900 രൂപയുമായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79 ലക്ഷം രൂപ കടന്നു. അന്താരാഷ്ട്ര സ്വർണ്ണവില 2665 ഡോളറിലും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.04 ആണ്.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണവിലയുടെ മുന്നേറ്റം തുടരുകയാണ്. അന്താരാഷ്ട്ര വില 2700 ഡോളർ കടന്നേക്കുമെന്ന് സൂചനകളാണ് വരുന്നത്. ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും,മൂന്നു ശതമാനം ജിഎസ്ടിയും, എച്ച് യു ഐഡി ചാർജസും ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 62000 രൂപ വരും.
ഈ മാസം നാലാം തിയതി ഒരു പവൻ സ്വർണത്തിന്റെ വില 56960 രൂപയിലെത്തി സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു. ഡിസംബർ മാസത്തോടെ സ്വർണവില അത്യുന്നതിയിലേക്ക് കുതിക്കുമെന്നാണ് അന്താരാഷ്ട്ര തലത്തിൽ തന്നെ വിദഗ്ധർ വിലയിരുത്തുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.
Story Highlights : Gold rate hiked after fall in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here