ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്‌തു
നയാബ് സിംഗ് സൈനി ഹരിയാന മുഖ്യമന്ത്രിയായി അധികാരമേറ്റു. സൈനിക്ക് ഇത് രണ്ടാമൂഴമാണ്. ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ സത്യവാവചകം ചൊല്ലിക്കൊടുത്തു. ഹിന്ദിയിലാണ് നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്തത്.തുടർ വിജയം നൽകിയ ജനങ്ങൾക്ക് നന്ദിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഹരിയാനയെ അതിവേഗം മുന്നോട്ടുകൊണ്ടു പോകുമെന്നും നയാബ് സിംഗ് സൈനി ചടങ്ങിന് ശേഷം പ്രതികരിച്ചു.
ചണ്ഡിഗഡ് പഞ്ച്കുളയിലെ പരേഡ് ഗ്രൗണ്ടിലായിരുന്നു വിപുലമായ ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രിമാർ, എൻഡിഎ മുഖ്യമന്ത്രിമാർ ബിജെപിയിലെ മുതിർന്ന നേതാക്കൾ എന്നിവർ ഉൾപ്പെടെ ചടങ്ങിന് എത്തി.
നയാബ് സിംഗ് സൈനിക്കൊപ്പം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ജാതി സമവാക്യങ്ങൾക്ക് പ്രാതിനിധ്യം നൽകിയാണ് മന്ത്രിസഭാ രൂപീകരണം. ദളിത് ബ്രാഹ്മണ ജാട്ട് വിഭാഗങ്ങളിൽനിന്ന് രണ്ടുപേർ വീതവും രജപുത്ത് പഞ്ചാബി ബനിയ വിഭാഗങ്ങളിൽനിന്ന് ഓരോ അംഗവും ഒബിസി വിഭാഗത്തിൽനിന്ന് നാലുപേരും അടങ്ങുന്നതാണ് ഹരിയാനയിലെ പുതിയ മന്ത്രിസഭ.
Story Highlights : Nayab Singh Saini sworn in as Chief Minister of Haryana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here