Advertisement

ഫെമിന മിസ് ഇന്ത്യ 2024; കിരീടം നികിത പൊര്‍വാള്‍ സ്വന്തമാക്കി

October 17, 2024
Google News 2 minutes Read
femina

2024 ഫെമിന മിസ് ഇന്ത്യ വേള്‍ഡ് മത്സരത്തില്‍ സൗന്ദര്യറാണി കിരീടം ചൂടി മധ്യപ്രദേശുകാരിയായ നികിത പൊര്‍വാള്‍. രേഖ പാണ്ഡേയാണ് ഫസ്റ്റ് റണ്ണറപ്പ്. ഗുജറാത്തില്‍ നിന്നുള്ള ആയുഷി ധോലാകിയ രണ്ടാം റണ്ണറപ്പും കരസ്ഥമാക്കി. മുന്‍ ലോകസുന്ദരി ഐശ്വര്യ റായ് ബച്ചന്റെ വലിയ ആരാധികയായ നികിത 2024 ലോക സുന്ദരി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. 18-ാം വയസില്‍ ടിവി അവതാരകയായാണ് നികിത കരിയര്‍ ആരംഭിച്ചത്. പിന്നീട് തീയറ്റര്‍ ആര്‍ട്ടിസ്റ്റിലേക്ക് തന്റെ കഴിവ് തിരിച്ചറിഞ്ഞ നികിത അറുപതിലധികം നാടകങ്ങളില്‍ അഭിനയിക്കുകയും ‘കൃഷ്ണ ലീല’ എന്ന പേരില്‍ നാടകം രചിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ വിജയിയായ നന്ദിനി ഗുപ്തയാണ് നികിതയ്ക്ക് സൗന്ദര്യറാണി കിരീടമണിയിച്ചത്. നേഹ ധൂപിയ മിസ് ഇന്ത്യ സാഷ് അണിയിക്കുകയും ചെയ്തു.

Story Highlights : Nikita Porwal crowned Femina Miss India 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here