ഉത്തരാഖണ്ഡിലെ മദ്രസകളിൽ സംസ്കൃതം നിർബന്ധമാക്കാൻ നീക്കം
സംസ്ഥാനത്തുടനീളമുള്ള 416 മദ്രസകളിൽ സംസ്‌കൃതം നിർബന്ധിത വിഷയമാക്കാൻ പദ്ധതിയിട്ട് ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോർഡ് . ഇതിനായി മദ്രസ ബോർഡ് നടപടികൾ ആരംഭിച്ചു. സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി എന്നാണ് വിശദീകരണം. സംസ്കൃതത്തെ കൂടാതെ കമ്പ്യൂട്ടറും പഠനവും ഉൾപ്പെടുത്തും. സംസ്കൃത വകുപ്പുമായി ധാരണപത്രം ഒപ്പുവയ്ക്കാൻ ഔപചാരിക നിർദ്ദേശം തയ്യാറാക്കി.
ബോർഡ് മദ്രസകളിൽ എൻസിഇആർടി സിലബസും അവതരിപ്പിച്ചു. ഈ വർഷം വിദ്യാർത്ഥികൾക്ക് 95 ശതമാനത്തിലധികം വിജയം ലഭിച്ചുവെന്ന് യുഎംഇബി ചെയർപേഴ്സൺ മുഫ്തി ഷാമൂൺ ഖാസ്മി പറഞ്ഞു.പാഠ്യപദ്ധതിയിൽ സംസ്‌കൃതം ചേർക്കുന്നത് അവരുടെ വിദ്യാഭ്യാസ വളർച്ചയെ ഗണ്യമായി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സംസ്‌കൃത വകുപ്പിലെ ഉദ്യോഗസ്ഥരുമായി ഒന്നിലധികം മീറ്റിംഗുകൾ നടത്തിയിട്ടുണ്ടെന്നും ഉടൻ തന്നെ നല്ല പ്രതികരണം ലഭിക്കുമെന്ന വിശ്വാസത്തിലാണെന്നും ഖാസ്മി വ്യക്തമാക്കി.സർക്കാർ അനുമതി ലഭിച്ചാൽ, ഈ മദ്രസകൾ പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുന്നതിനായി സംസ്കൃത അധ്യാപകരെ റിക്രൂട്ട് ചെയ്യാൻ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: വിമാനങ്ങളിലെ ബോംബ് ഭീഷണി; സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കത്ത് അയച്ച് ഡൽഹി പൊലീസ്
അതേസമയം, ഇതിനകം 100 ലധികം മദ്രസകളിൽ അറബിക് പഠിപ്പിക്കുന്നുണ്ട്, സംസ്‌കൃത ക്ലാസുകൾ ഉടൻ ആരംഭിക്കാൻ കഴിഞ്ഞാൽ വളരെ നല്ലകാര്യമായിരിക്കും. മൗലവിമാരും പണ്ഡിറ്റുകളും പഠിപ്പിക്കുന്നത് ഞങ്ങളുടെ വിദ്യാർത്ഥികളെ നല്ല രീതിയിൽ വളർത്തുന്നതിൽ കാര്യമായി സഹായിക്കും. വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 117 മദ്രസകളും മാതൃകാ സ്ഥാപനങ്ങളാക്കി മാറ്റാൻ പദ്ധതിയിടുന്നതായി ബോർഡ് ചെയർപേഴ്‌സൺ ഷദാബ് ഷംസ് പറഞ്ഞു.
വിദ്യാർത്ഥികളിൽ ദേശീയതാബോധം വളർത്തിയെടുക്കാൻ വിമുക്തഭടന്മാരെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡിൽ ആയിരത്തോളം മദ്രസകളുള്ളതിനാൽ കൂടുതൽ മദ്രസകൾ ബോർഡിൽ രജിസ്റ്റർ ചെയ്യുന്നുണ്ട് , അവ നവീകരിക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
Story Highlights : Uttarakhand Madrasa Board to make Sanskrit mandatory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here