Advertisement

‘പുറത്തുവന്ന ദൃശ്യങ്ങൾ വ്യാജം; മരണശേഷവും വിടാതെ പിന്തുടരുന്നു’; നവീൻ ബാബുവിന്റെ ബന്ധു

October 19, 2024
Google News 2 minutes Read

എ‍ഡിഎം നവീൻ ബാബുവിൻ്റേതായി പുറത്ത് വന്ന ദ്യശ്യങ്ങൾ വ്യാജമെന്ന് നവീൻ ബാബുവിൻ്റെ അമ്മാവൻ ബാലകൃഷ്ണൻ നായർ. സിസിടിവി ദ‍ൃശ്യങ്ങളിൽ കാണുന്നത് നവീൻ ബാബുവിൻ്റെ ശാരീരികഘടനയല്ലെന്നും മറ്റൊരാളെയാണ് ദൃശ്യങ്ങളിൽ കണ്ടതെന്ന് ബാലകൃഷ്ണൻ ട്വന്റിഫോറിനോട് പറഞ്ഞു. വീഡിയോ ആസൂത്രിതമായി ഉള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു.

നിവീൻ ബാബുവിനെ കുടുക്കാൻ എന്ത് മാർഗം ഉണ്ടെന്ന് നോക്കി നടക്കുകയാണ്. നവീനെ മരണശേഷവും വിടാതെ പിന്തുടരുന്നുവെന്ന് അമ്മാവൻ ബാലകൃഷ്ണൻ നായർ പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകാൻ തീരുാമനം. പി പി ദിവ്യയ്ക്ക് എതിരെ നടപടി എടുക്കുമെന്നാണ് വിശ്വാസമെന്ന് അദ്ദേഹം പ്രതികരിച്ചു. കള്ളത്തരം മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും പരാതി പോലും വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം തൃപ്തികരമല്ലെങ്കിൽ മറ്റ് അന്വേഷണം ആവശ്യപ്പെടുമെന്ന് ബാലകൃഷ്ണൻ നായർ വ്യക്തമാക്കി.

Read Also: നവീന്‍ ബാബുവിന്റേയും പ്രശാന്തന്റേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തി; പക്ഷേ കൈക്കൂലി വാങ്ങിയതിന് ദൃശ്യങ്ങളില്‍ സൂചനയേയില്ല

അതേസമയം എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യക്ക് എതിരായ സംഘടന നടപടി വൈകും. പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ നടപടി വേണ്ടെന്നോണ് ധാരണ. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഈ ധാരണയിലെത്തിയത്. പോലീസ് റിപ്പോർട്ട് വന്ന ശേഷം തുടർനടപടികൾ തീരുമാനിക്കും.

Story Highlights : Relative of ADM Naveen Babu says the CCTV visual are fake

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here